പൃഥ്വിരാജും നയൻതാരയും ഒന്നിച്ച ഗോൾഡിന്റെ ഒടിടി അവകാശം റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോയതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ഒടിടി പതിപ്പ് ആമസോൺ പ്രൈം ഏറ്റെടുത്തുവെന്നാണ് റിപ്പോർട്ട്. 30 കോടിയിലധികം രൂപയുടെ പ്രീ-റിലീസ് ബിസിനസ്സ് ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച വിശദാംശങ്ങൾ നിർമ്മാതാക്കൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

നീണ്ട ഇടവേളയ്ക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോൾഡ്. ചിത്രത്തിൽ പൃഥ്വിരാജും നയൻതാരയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാബുരാജ്, ചെമ്പൻ വിനോദ് ജോസ്, റോഷൻ മാത്യു, ശാന്തി കൃഷ്ണ, ദീപ്തി സതി, ലാൽ അലക്സ്, കൃഷ്ണ ശങ്കർ, മല്ലിക സുകുമാരൻ എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനുമാണ് ഗോൾഡ് നിർമ്മിക്കുന്നത്. അൽഫോൺസ് പുത്രൻ തന്നെയാണ് രചനയും എഡിറ്റിംഗും ആനിമേഷനും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രം ഓണത്തിന് റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. ക്യാമറ ആനന്ദ് സി ചന്ദ്രന്‍, വിശ്വജിത്ത് ഒടുക്കത്തില്‍, സംഗീതം രാജേഷ് മുരുഗേശന്‍.

ചിത്രം ഓണത്തിന് റിലീസ് ചെയ്യാനിരിക്കെ, ഒടിടി റിലീസിനെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.
ചിത്രത്തിന്റെ തമിഴ്, കന്നഡ, ഓവർസീസ് വിതരണാവകാശവും റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോയത്. ചിത്രത്തിന്റെ വിദേശ വിതരണം ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ഏറ്റെടുത്തു. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സൂര്യ ടിവി സ്വന്തമാക്കിയെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക