സൂപ്പര്‍താരം വിജയ് യുടെ ബീസ്റ്റ് അടുത്ത ദിവസം തിയറ്ററിലെത്തുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് വിജയ് യുടെ പുതിയ വിഡിയോ ആണ്. ചെന്നൈയിലൂടെ റോള്‍സ് റോയിസ് ഓടിക്കുന്ന വിജയ് യിനെയാണ് വിഡിയോയില്‍ കാണുന്നത്. കൂടെ ബീസ്റ്റ് ടീമിനേയും കാണാം. മലയാളി നടി അപര്‍ണാ ദാസിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാ​ഗമായിരുന്നു റോയല്‍ യാത്ര.

അപര്‍ണ തന്നെയാണ് വിജയ്ക്കൊപ്പമുള്ള കാര്‍ യാത്രയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. എന്റെ പിറന്നാള്‍ യാത്ര എന്ന അടിക്കുറിപ്പിലാണ് വിഡിയോ. മനോഹരം, ഞാന്‍ പ്രകാശന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് അപര്‍ണ. നടിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ‘ബീസ്റ്റ്’.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിത്രത്തിന്റെ സംവിധായകന്‍ നെല്‍സണ്‍, നടി പൂജ ഹെ​ഗ്ഡെ, ഛായാ​ഗ്രാഹകന്‍ മനോജ് പരമഹംസ, ഡാന്‍സ് കൊറിയോ​ഗ്രാഫര്‍ സതീഷ് കൃഷ്ണ എന്നിവരും കാര്‍ യാത്രയിലുണ്ടായിരുന്നു. ബീസ്റ്റ് ടീമിന്‍െറ യാത്ര സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഏപ്രില്‍ 13നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക