പാര്‍ക്ക് ചെയ്ത സ്കൂട്ടറില്‍ വെച്ചിരുന്ന ഹെല്‍മറ്റില്‍ മൂര്‍ഖൻ പാമ്ബിനെ കണ്ടെത്തി. തൃശൂര്‍ പുത്തൂര്‍ പൊന്തേക്കല്‍ സോജന്റെ സ്കൂട്ടറില്‍ വെച്ചിരുന്ന ഹെല്‍മറ്റിലാണ് പാമ്ബ് കയറിയത്. ഭാഗ്യം കൊണ്ടാണ് പാമ്ബിന്റെ കടിയേല്‍ക്കാതിരുന്നതെന്ന് സോജൻ പറഞ്ഞു.

സോജൻ ജോലി സ്ഥലത്ത് പാര്‍ക്ക് ചെയ്തതായിരുന്നു സ്കൂട്ടര്‍. വൈകീട്ട് നാലു മണിയോടെ ബൈക്കെടുക്കാനെത്തിയപ്പോഴാണ് ഹെല്‍മറ്റിനകത്ത് എന്തോ കയറിയത് ശ്രദ്ധയില്‍പ്പെട്ടത്. ഉടൻ തന്നെ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൃശൂർ പുത്തൂർ പൊന്തേക്കൽ സോജന്റെ സ്കൂട്ടറിൽ വച്ചിരുന്ന ഹെല്മറ്റിനകത്ത് മൂർഖൻ പാമ്പ്. #thrissur #cobra #cobrainhelmet

Posted by Mathrubhumi News on Tuesday, 3 October 2023

സര്‍പ്പ വളണ്ടിയര്‍ ലിജോ എത്തിയാണ് പാമ്ബിനെ പുറത്തെടുത്തത്. രണ്ട് മാസം പ്രായമുള്ള മൂര്‍ഖൻ കുഞ്ഞാണ് ഹെല്‍മറ്റില്‍ കയറിയിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക