രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയര്‍ന്നതോടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയര്‍ത്തി സ്വകാര്യ കമ്ബനിയായ ഷെല്‍. ഒരാഴ്ചയ്ക്കിടെ ഡീസല്‍ വില ലിറ്ററിന് 20 രൂപയാണ് വര്‍ധിപ്പിച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില വീപ്പയ്ക്ക് 90 ഡോളറിന് അടുത്താണ്. ഈ സാഹചര്യത്തിലാണ് ഷെല്‍ ഇന്ത്യയില്‍ വില കൂട്ടിയത്.

പൊതുമേഖലാ എണ്ണ കമ്ബനികള്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. വില ഉയര്‍ത്തരുതെന്ന് സര്‍ക്കാര്‍ കമ്ബനികള്‍ക്കു നിര്‍ദേശം നല്‍കിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.മുംബൈയില്‍ ഷെല്‍ 130 രൂപയ്ക്കാണ് ഡീസല്‍ വില്‍ക്കുന്നത്. ചെന്നൈയില്‍ ഇത് 129 രൂപയാണ്. പെട്രോള്‍ വില യഥാക്രമം 117, 118 രൂപയും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊതു മേഖലാ എണ്ണ കമ്ബനികളില്‍ പെട്രോള്‍ വില മുംബൈയില്‍ 106.31 രൂപയും ചെന്നൈയില്‍ 102.63 രൂപയുമാണ്. മുംബൈയിലെ ഡീസല്‍ വില 94.27ഉം ചെന്നൈയിലേത് 94.24 രൂപയും. ബംഗളൂരുവില്‍ പൊതുമേഖലാ കമ്ബനികള്‍ 87.92 രൂപയ്ക്കു ഡീസല്‍ വില്‍ക്കുമ്ബോള്‍ ഷെല്ലില്‍ ഇത് 122 രൂപയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക