നയതന്ത്രത്തെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള സുപ്രധാന അറിവ് ലോകത്തിന് പകര്‍ന്നു നല്‍കിയ വ്യക്തിയാണ് ചാണക്യന്‍. അദ്ദേഹത്തിന്റെ തത്വങ്ങളുടെ ഒരു സമാഹാരമാണ് ചാണക്യനീതി. രാഷ്ട്രീയം, സാമ്ബത്തിക മാനേജ്‌മെന്റ്, സാമൂഹിക നയം, ധാര്‍മ്മികത എന്നിവയുള്‍പ്പെടെ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും ഉപദേശങ്ങളും ചാണക്യനീതിയില്‍ പറയുന്നുണ്ട്.

അദ്ദേഹം കുടുംബവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. തന്റെ നിതിശാസ്ത്രത്തില്‍, സ്ത്രീകളുമായി ബന്ധപ്പെട്ട അത്തരം ചില ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ച്‌ അദ്ദേഹം പറഞ്ഞിട്ടുണ്ട്. സ്ത്രീകളുടെ ചില സ്വഭാവം കാരണം അവര്‍ക്ക് ഒരു വീടിനെ സ്വര്‍ഗമാക്കാനും നരകമാക്കാനും കഴിയും. സ്ത്രീ ഒരു ദേവതയെപ്പോലെയാണെന്ന് ചാണക്യന്‍ പറയുന്നു. അവളെ വീടിന്റെ ലക്ഷ്മി എന്ന് വിളിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു വീടിനെ സ്വര്‍ഗ്ഗവും നരകവുമാക്കാന്‍ സ്ത്രീക്ക് സാധിക്കും. അതിനാല്‍, ഒരു സ്ത്രീയെ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കുന്നത് വളരെ ആലോചിച്ച്‌ മാത്രം ചെയ്യണം. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് ജീവിതത്തില്‍ ദുരിതവും ദുഖവുമായിരിക്കും ഫലം. ഒരു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത് ചിന്താപൂര്‍വ്വം വേണം. കാരണം ഇത് ആജീവനാന്ത പങ്കാളിത്ത തീരുമാനമാണ്. അതിന്റെ സ്വാധീനം നിങ്ങളുടെ ജീവിതത്തില്‍ വളരെക്കാലം നിലനില്‍ക്കും. ചില സ്വഭാവമുള്ള സ്ത്രീകള്‍ വീടിനെ നരകമാക്കുമെന്ന് ചാണക്യന്‍ പറയുന്നു. ചാണക്യനീതിയില്‍ പറഞ്ഞിരിക്കുന്ന അത്തരം ചില കാര്യങ്ങള്‍ ചുവടെ.

ചാണക്യനീതി പ്രകാരം, കഴുത്ത് കുറവുള്ള സ്ത്രീകള്‍ മറ്റുള്ളവരെ എപ്പോഴും ആശ്രയിക്കുന്നു. കഴുത്ത് നാല് വിരലുകളേക്കാള്‍ നീളമുള്ള സ്ത്രീകള്‍ സ്വന്തം വംശത്തിന്റെ നാശത്തിലേക്ക് നയിക്കുന്നു.ചാണക്യന്റെ അഭിപ്രായത്തില്‍, പരന്ന കൈപ്പത്തികളുള്ള സ്ത്രീകള്‍ അവരുടെ ജീവിതത്തിലുടനീളം സന്തോഷവും സമ്ബത്തും ഇല്ലാതെ കഴിഞ്ഞുപോകുന്നു. മഞ്ഞ കണ്ണുകളുള്ള ഒരു സ്ത്രീക്ക് ഒരിക്കലും നല്ല ആരോഗ്യം ആസ്വദിക്കാനാകില്ല.

ഒരു സ്ത്രീക്ക് ചെവിയില്‍ അധിക രോമമുണ്ടെങ്കില്‍, അവള്‍ വീട്ടിലെ അസന്തുഷ്ടിക്ക് കാരണമാകുന്നു. നീണ്ടുനില്‍ക്കുന്ന വിശാലമായ പല്ലുകളുള്ള സ്ത്രീകള്‍ അവരുടെ ജീവിതത്തില്‍ എപ്പോഴും സങ്കടങ്ങളാല്‍ വലയം ചെയ്യപ്പെടുന്നു.പെരുവിരലിന് മറ്റ് വിരലിനേക്കാള്‍ നീളമുള്ള സ്ത്രീകള്‍ വളരെ ദേഷ്യസ്വഭാവക്കാരാണ്, അവരെ നിയന്ത്രിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.ഒരു വ്യക്തിയുടെ സ്വഭാവവും പെരുമാറ്റവും വളരെ പ്രധാനമാണ്. ഒരു സ്ത്രീ പരുഷമായി പെരുമാറിയാല്‍ അത് കുടുംബത്തിലും സമൂഹത്തിലും മോശമായ പ്രത്യാഘാതം ഉണ്ടാക്കും. ചാണക്യനീതിയുടെ അഭിപ്രായത്തില്‍, അത്തരം സ്വഭാവമുള്ള സ്ത്രീകള്‍ വീട് നശിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് ജാഗ്രത ആവശ്യമാണ്.

സ്വഭാവദൂഷ്യം: സ്വഭാവം നന്നല്ലാത്ത, മോശമായ പെരുമാറ്റമുള്ളതും പരുഷമായി പെരുമാറുന്നതുമായ ഒരു സ്ത്രീ വീടിന്റെ ശാപമാണ്. ഒരു നല്ല ജീവിതത്തെ നരകമാക്കി മാറ്റാന്‍ അവര്‍ വിചാരിച്ചാല്‍ മതി. അത്തരമൊരു സ്ത്രീ മുഴുവന്‍ കുടുംബത്തിനും അപകീര്‍ത്തിയും വരുത്തുന്നു.

മുതിര്‍ന്നവരെ ബഹുമാനിക്കാത്തവര്‍: അതിഥികളെ സ്വാഗതം ചെയ്യാത്ത, മുതിര്‍ന്നവരെ ബഹുമാനിക്കാത്ത ഒരു സ്ത്രീയുമായി സഹവസിക്കുന്നത് നിങ്ങളെ കുടുംബത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അകറ്റും. അത്തരമൊരു സ്ത്രീ കുടുംബത്തിന് അപമാനവും ആപത്തും വരുത്തുന്നു. വീട്ടിലെ ആതിഥ്യമര്യാദയും മുതിര്‍ന്നവരെ ബഹുമാനിക്കുന്നതും സ്ത്രീയുടെ നല്ല ഗുണമാണ് കാണിക്കുന്നത്. കുടുംബത്തിലെ അംഗങ്ങളായാലും പുറത്തുള്ള അതിഥികളായാലും മുതിര്‍ന്നവരെ ബഹുമാനിക്കേണ്ടത് സ്ത്രീയുടെ ഉത്തരവാദിത്തമാണ്. ഒരു സ്ത്രീ അത് പാലിച്ചില്ലെങ്കില്‍, അത് കുടുംബത്തില്‍ പ്രതികൂല ഫലങ്ങള്‍ സൃഷ്ടിക്കും. ഇത് കുടുംബത്തിന് മാനക്കേടുണ്ടാക്കുന്നു.

പണം ധൂര്‍ത്തടിക്കുന്നവര്‍: വിദ്യാഭ്യാസം, സാമ്ബത്തിക മാനേജ്‌മെന്റ്, മൂല്യങ്ങള്‍ എന്നിവ ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട കണ്ണികളാണ്. വിദ്യാഭ്യാസമില്ലാത്ത, അനാവശ്യമായി പണം ചെലവഴിക്കുന്ന, കുട്ടികള്‍ക്ക് നല്ല മൂല്യങ്ങള്‍ നല്‍കാത്ത ഒരു സ്ത്രീ കുടുംബത്തിന് ഒട്ടും നല്ലതല്ല. ഇവര്‍ വീടിനെ സാമ്ബത്തികമായി അസ്ഥിരമാക്കുന്നു. മാത്രമല്ല, ഇത്തരം സ്ത്രീകള്‍ പുതിയ തലമുറയെ നല്ല രീതിയില്‍ വളര്‍ത്തിയെടുക്കാതെ അവര്‍ക്ക് വലിയ ദോഷവും ചെയ്യുന്നു. കുടുംബത്തിന്റെ അവസ്ഥ കണക്കിലെടുക്കാതെ സ്ത്രീകള്‍ അനാവശ്യമായി പണം ചെലവഴിക്കുന്നതും കുട്ടികളെ ശ്രദ്ധിക്കാത്തതും കാരണം കുടുംബം തകരാന്‍ വരെ സാധ്യതയുണ്ടാകുന്നു.

ദുഷ്ടത, അത്യാഗ്രഹം: ദുഷ്ടയും അത്യാഗ്രഹിയുമായ ഒരു സ്ത്രീയുടെ നിഴലില്‍ നിന്ന് പോലും അകന്നുനില്‍ക്കുന്നതാണ് നല്ലതെന്ന് ചാണക്യനീതിയില്‍ പറയുന്നുണ്ട്. അത്തരമൊരു സ്ത്രീയുടെ സഹവാസം നിങ്ങളെ എപ്പോള്‍ വേണമെങ്കിലും വലിയ കുഴപ്പത്തിലാക്കാം. അവര്‍ കുടുംബത്തിനും ആപത്താണ്. ഇതുകൂടാതെ, സ്ത്രീകള്‍ തങ്ങളുടെ കുടുംബകാര്യങ്ങള്‍ ഏതെങ്കിലും പുറത്തുനിന്നുള്ളവരുമായി പങ്കുവെക്കാന്‍ തുടങ്ങിയാല്‍, നിങ്ങളുടെ കുടുംബം തകര്‍ച്ചയുടെ വക്കിലാണെന്ന് മനസ്സിലാക്കുക.

വിവരങ്ങൾക്ക് കടപ്പാട്: ource: boldsky.com

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക