മേയര്‍ ആര്യാരാജേന്ദ്രനും കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുള്ള തര്‍ക്കത്തില്‍ യദുവിന്റെ പക്ഷം പിടിക്കുന്ന നിലപാടായിരുന്നു അഡ്വ. എ. ജയശങ്കറിന്‍റേത്. ഇത് സച്ചിന്‍ ദേവ് എംഎല്‍എയെ അസ്വസ്ഥനാക്കിയിരുന്നു.

അഭിഭാഷകനായ അഡ്വ ജയശങ്കറിനെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്തു. സച്ചിന്‍ദേവ് എംഎല്‍എയുടെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. മേയര്‍-കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്‌ക്കും എതിരെ വിമര്‍ശനം നടത്തിയ യൂട്യൂബര്‍ അഡ്വ. ജയശങ്കറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. വീഡിയോയില്‍ ജയശങ്കര്‍ ജാതി അധിക്ഷേപം നടത്തിയെന്നാണ് .സച്ചിന്‍ദേവ് ആരോപിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘നീ ബാലുശ്ശേരി എംഎല്‍എ അല്ലേടാ ഡാഷേ’ എന്ന് കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ സച്ചിന്‍ദേവിനോട് ചോദിച്ചു എന്ന് സച്ചിന്‍ പരാതി കൊടുത്തിരുന്നെങ്കില്‍ ഡ്രൈവര്‍ കുടുങ്ങിപ്പോയെനെ. പട്ടിക ജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ എന്നൊരു നിയമമുണ്ട്. സച്ചിന്‍ അത്തരത്തില്‍ കേസ് കൊടുത്തിരുന്നെങ്കില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാരന്‍ ഈ അടുത്ത കാലത്തൊന്നും സൂര്യപ്രകാശം കാണാത്ത രീതിയില്‍ ജയിലില്‍ പോയേനെ. എന്നാല്‍ അങ്ങനെ പരാതി കൊടുക്കാന്‍ സച്ചിന്‍ദേവിന് ബുദ്ധി ഉദിച്ചില്ല.’, എന്നാണ് ജയശങ്കര്‍ വീഡിയോയില്‍ പറയുന്നത്.

ഈ പരാമര്‍ശത്തിനെതിരെ സച്ചിന്‍ ദേവ് പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസ് കൊടുത്തു. ഇതോടെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പില്‍ പെടുത്തി അഡ്വ. ജയശങ്കറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.മേയര്‍ ആര്യാരാജേന്ദ്രനും കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുള്ള തര്‍ക്കത്തില്‍ യദുവിന്റെ പക്ഷം പിടിക്കുന്ന നിലപാടായിരുന്നു അഡ്വ. എ. ജയശങ്കറിന്‍റേത്. ഇത് സച്ചിന്‍ ദേവ് എംഎല്‍എയെ അസ്വസ്ഥനാക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക