കോഴിക്കോട്: മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പിലേക്ക് പോലീസ് സേനാംഗങ്ങളില്‍ നിന്ന് പണപ്പിരിവ് നടത്താനുള്ള നീക്കം വിവാദമായി. ജില്ലാ പോലീസ് മേധാവി പുറപ്പെടുവിച്ച സര്‍ക്കുലര്‍ ആണ് വിവാദമായത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാണ്. വര്‍ഷങ്ങളായി ജില്ലാ പോലീസ് മേധാവിയുടെ കീഴിലാണ് ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പ്.

കഴിഞ്ഞ മാര്‍ച്ചില്‍ ക്ഷേത്രത്തിലെ ഉല്‍സവത്തിന്റെ ഭാഗമായി പൊങ്കാല നടത്താന്‍ പോലീസ് തീരുമാനിച്ചിരുന്നു. ഇതിലേക്ക് നടത്തിയ പണപ്പിരിവും വിവാദമായി. പോലീസ് സേനാംഗങ്ങള്‍ക്കിടയില്‍ നിന്ന് തന്നെ കടുത്ത വിമര്‍ശനം ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് താല്‍പ്പര്യമുള്ളവര്‍ സംഭാവന തന്നാല്‍ മതിയെന്ന് ഇളവ് നല്‍കി. ഇതിനിടെയാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ മാസം 19നാണ് ജില്ലയിലെ പോലീസുകാര്‍ക്കായി ജില്ലാ പോലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കിയത്. ക്ഷേത്രത്തിന്റെ നടത്തിപ്പ് ചെലവിലേക്കായി എല്ലാവരും പിരിവ് നല്‍കണമെന്നാണ് സര്‍ക്കുലര്‍. ഓരോരുത്തരും മാസത്തില്‍ 20 രൂപ വീതം നല്‍കണമെന്നാണ് നിര്‍ദേശം. താല്‍പര്യമില്ലാത്ത സേനാംഗങ്ങളുടെ വിവരങ്ങള്‍ ഈ മാസം 24നകം അറിയിക്കണമെന്നും സര്‍ക്കുലറിലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക