ബോക്സ് ഓഫീസ് ഇപ്പോള്‍ വൻ തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് വമ്ബൻ റിലീസ് സിനിമക‍ള്‍ പോലും പരാജയമായി മാറിയെങ്കില്‍ യുവ നടൻമാരും ബോക്സ് ഓഫീസില്‍ കുതിപ്പ് നടത്തുന്ന കാഴ്‍ചയാണ് ഇപ്പോള്‍ കാണുന്നത്. ഓണക്കാലത്ത് എത്തി പ്രേക്ഷകരെ ആകര്‍ഷിച്ച ചിത്രമായ ആര്‍ഡിഎക്സാണ് അക്കൂട്ടത്തിലേക്ക് ഇപ്പോള്‍ സ്വന്തം പേര് ചേര്‍ത്തുവെച്ചിരിക്കുന്നത്.

കളക്ഷനില്‍ കേരളത്തില്‍ മുന്നിലുളള ഏഴ് സിനിമകളുടെ കണക്കെടുത്താല്‍ ഒന്നാമത് ഇപ്പോഴും 2018 ആണ്. കേരളത്തില്‍ നിന്ന് മാത്രം നേടിയ ഗ്രോസ് കളക്ഷനില്‍ മുന്നില്‍ ടൊവിനൊ തോമസ് നായകനായി എത്തിയ 2018: എവരിവണ്‍ ഈസ് ഹീറോ എന്ന സിനിമയാണ്. ചിത്രം കേരളത്തില്‍ നിന്ന് 89.40 കോടി രൂപയാണ് ഗ്രോസ് നേടിയിരിക്കുന്നത്. ടൊവിനൊ തോമസിന്റെ 2018 200 കോടി ക്ലബില്‍ ലോകമെമ്ബാടുമായി എത്തിയിരുന്നുവെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. അമ്ബരപ്പിക്കുന്ന വിജയമായിരുന്നു ടൊവിനോയുടെ 2018ന്റേത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ടാം സ്ഥാനത്ത് മോഹൻലാലിന്റെ പുലിമുരുകനായിരുന്നു. ആദ്യമായി മലയാളത്തില്‍ നിന്ന് 100 കോടി ക്ലബില്‍ ഇടം നേടിയത് പുലിമുരുകനായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. പുലിമുരുകന്റെ കേരളത്തിലെ ഗ്രോസ് 85.15 കോടി രൂപയാണ്. അന്ന് ഇത് ഒരു റെക്കോര്‍മായിരുന്നു. മോഹൻലാലിനായി ഉദയ് കൃഷ്‍ണ തിരക്കഥയെഴുതിയപ്പോള്‍ സംവിധാനം വൈശാഖായിരുന്നു.

മൂന്നാം സ്ഥാനത്ത് മലയാളത്തിന് ഇടമില്ല. ഗ്രോസില്‍ മുന്നില്‍ ബാഹുബലി രണ്ടാണ്. രാജമൗലി ഒരുക്കിയ ബാഹുബലി 2: ദ കണ്‍ക്ലൂഷൻ കേരളത്തില്‍ നിന്ന് മാത്രമായി നേടിയ ഗ്രോസ് കളക്ഷൻ 74.50 കോടിയും നാലാം സ്ഥാനത്തുള്ള കെജിഎഫ് ചാപ്റ്റര്‍ രണ്ട് 68.50 കോടി രൂപയുമാണ്. തൊട്ടുപിന്നിലുള്ള മോഹൻലാലിന്റെ ലൂസിഫര്‍ 66.10 കോടി നേടിയപ്പോള്‍ വേള്‍ഡ്‍വൈഡില്‍ റെക്കോര്‍ഡ് നേട്ടമായ 100 കോടിയില്‍ ഇന്നലെ എത്തിയ ആര്‍ഡിഎക്സ് 50.30 കോടിയുമായി ആറാം സ്ഥാനത്തുമുള്ളപ്പോള്‍ കേരളത്തിലെ ഗ്രോസില്‍ മമ്മൂട്ടിയുടെ ഭീഷ്‍മ പര്‍വത്തിന് 50 കോടി ക്ലബില്‍ (ചിത്രത്തിന് നേടാനായത് 47.10 കോടി) ഇടം നേടാനായില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക