എച്ച്‌ഡി ദേവഗൗഡ നേതൃത്വം നല്‍കുന്ന ജനതാദള്‍ സെക്കുലര്‍ (ജെഡിഎസ്) (Janata Dal (Secular) ബിജെപി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യത്തില്‍ ചേര്‍ന്നു. കര്‍ണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌ഡി കുമാരസ്വാമി (HD Kumaraswamy) ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ (Amit Shah) ഡല്‍ഹിയിലെത്തി കണ്ടിരുന്നു. അതിന് ശേഷമാണ് പ്രഖ്യാപനം. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് ഇക്കാര്യം ട്വീറ്റ് ചെയ്‌തത്. ഇന്നലെ എച്ച്‌ഡി ദേവഗൗഡ, എച്ച്‌ഡി കുമാരസ്വാമി, നിഖില്‍ കുമാര സ്വാമി എന്നിവര്‍ ജെപി നദ്ദയേയും കണ്ടിരുന്നു. ജെഡിഎസിനെ ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ജെപി നദ്ദ ട്വീറ്റ് ചെയ്‌തു.

കേരള ഘടകത്തിൽ ആശയക്കുഴപ്പം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവില്‍ കേരളത്തില്‍ എല്‍ഡിഎഫിന് ഒപ്പമാണ് ജെഡിഎസ്. പിണറായി വിജയൻ മന്ത്രിസഭയില്‍ ഒരു മന്ത്രിസ്ഥാനവും ജെഡിഎസിനുണ്ട്. ബിജെപി സഖ്യത്തിനൊപ്പം ജെഡിഎസ് ചേര്‍ന്നതോടെ കേരളത്തില്‍ എല്‍ഡിഎഫിനുള്ളില്‍ ആശയക്കുഴപ്പമുണ്ടാകുമെന്നുറപ്പാണ്. കേരള ഘടകത്തിന്റെ നിലപാട് അടുത്തയാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ തീരുമാനിക്കുമെന്ന് എൽഡിഎക്ക് ഒപ്പം പോകില്ല എന്നും സംസ്ഥാനത്തെ മുതിർന്ന നേതാവും എംഎൽഎയുമായ മാത്യു ടി തോമസ് വ്യക്തമാക്കി.

ഗദ്യന്തരം ഇല്ലാതെ എൻഡിഎയിൽ

കഴിഞ്ഞ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ വൻപരാജയം ഏറ്റുവാങ്ങിയ ജെഡിഎസ് ബിജെപിയുമായി സഖ്യത്തിന് ശ്രമിക്കുന്നതായി നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. എൻഡിഎയില്‍ ചേരുന്നതിന് ജെഡിഎസ് മറ്റ് ആവശ്യങ്ങളൊന്നും മുന്നോട്ടുവച്ചിട്ടില്ലെന്നാണ് എച്ച്‌ഡി കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞത്. പാർലമെന്റ് തിരഞ്ഞെടുപ്പിലെ സീറ്റ് സീറ്റ് വിഭജനം ഉൾപ്പെടെയുള്ള വിഷയങ്ങളൊന്നും ചർച്ച ചെയ്തിട്ടില്ലെന്നും ഇരുവിഭാഗങ്ങളും അറിയിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക