കഴിഞ്ഞ 7 ദിവസമായി കശ്മീരിലെ ആനന്ദനാഗിൽ സൈന്യം ഭീകരരുമായി തുടരുന്ന ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചു .സൈന്യത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് കശ്മീരിലെ ആനന്ദനാഗ് ജില്ലയിൽ തിരച്ചിൽ തുടങ്ങിയത് . പരിശോധനക്ക് എത്തിയ സൈനിക ഉദ്യഗസ്ഥർക്കെതിരെ ഭീകരർ വെടി ഉതിർക്കികയായിരുന്നു .

കേണലും മേജറും ഒരു ജവാനും അടക്കം സൈന്യത്തിലെ 3 പേർക്കും കശ്മീരിലെ ഒരു DSP യും ആണ് വീരമൃത്യു വരിച്ചത് .തുടർന്ന് ഭീകരരുമായി തുടങ്ങിയ ഏറ്റുമുട്ടൽ 7 ദിവസമാണ് നീണ്ടത് .ഈ പതിറ്റാണ്ടിൽ സൈന്യം നടത്തിയ ഏറ്റവും ദുഷ്കരമായ ഒരു ദൗത്യമായിരുന്നു ഇത് .ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഒരു ഭീകരൻ ലഷ്കർ ഇ ത്വയ്ബ കമാണ്ടർ ഉസൈർഖാൻ ആണ് , രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞട്ടില്ല . ഏറ്റുമുട്ടൽ അവസാനിച്ചതായും എന്നാൽ തിരച്ചിൽ തുടരുന്നതായും സൈന്യം അറിയിച്ചു .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക