കാബൂള്‍: അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചെടുത്തതോടെ അവിടെ നിന്നു വരുന്ന റിപ്പോര്‍ട്ടുകള്‍ ഹൃദയഭേദകങ്ങളാണ്. പ്രാണന് വേണ്ടി പലായനം ചെയ്യുന്നവരുടെ നിലവിളിയും ഓട്ടവും മാത്രമാണ് എങ്ങും. കാബൂള്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നു പുറപ്പെടുന്ന വിമാനത്തില്‍ എങ്ങനെ എങ്കിലും കയറിപ്പറ്റാനുള്ള ജനങ്ങളുടെ ദൃശ്യങ്ങള്‍ ഇതിനകം വൈറലായി. ഇതാ ഇപ്പോള്‍ മറ്റൊരു ദൃശ്യ കൂട. കാബൂളില്‍ നിന്ന് പറയുന്നയര്‍ന്ന വിമാനത്തില്‍ അള്ളിപ്പിടിച്ച്‌ ഇരുന്ന രണ്ടു പേര്‍ നിലംപതിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒപ്പം, മറ്റൊരു വീഡിയോയില്‍ വിമനത്തിന്റെ ലാന്‍ഡ്ങ് ഗിയറില്‍ അടക്കം ഒളിച്ചിരിക്കുന്ന ജനങ്ങളുടെ ദൃശ്യവും പുറത്തുവന്നു.

നേരത്തേ, അമേരിക്കന്‍ പൗരന്‍മാരെ ഒഴിപ്പിക്കാന്‍ എത്തിയ യുഎസ് വിമാനത്തിലേക്ക് ജനങ്ങള്‍ ഓടിഅടുത്തതിനെ തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തില്‍ യുഎസ് സേന ആകാശത്തേക്ക് വെടിവച്ചിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് വിമാനത്താവളത്തുനിന്നുള്ള എല്ലാ സര്‍വ്വീസുകളും നിര്‍ത്തിവച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ പറഞ്ഞു. കാബൂള്‍ നഗരം താലിബാന്‍ പിടിച്ചെടുത്തതോടെ രാജ്യത്തുനിന്നും രക്ഷപ്പെടുത്തതിനായി ആളുകള്‍ കൂട്ടമായെത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സഖ്യസൈന്യത്തെ സഹായിച്ചിരുന്നവരും മറ്റ് രാജ്യങ്ങളുടെ പ്രത്യേക വിസയുള്ളവരുമാണ് പുറത്ത് കടക്കാന്‍ എത്തിയത്. താലിബാന്‍ തങ്ങള്‍ക്കെതിരെ പ്രതികാര നടപടിയെടുക്കുമെന്ന ആശങ്കയിലാണ് വിമാനത്താവളത്തിലേക്ക് ആയിരങ്ങള്‍ കുതിച്ചെത്തിയത്. അതീവ ദയനീയ ദൃശ്യങ്ങളാണ് കാബൂളില്‍ നിന്നു പുറത്തുവരുന്നത്. വ്യോമയാന ഗതാഗത നിയന്ത്രണം അമേരിക്ക ഏറ്റെടുത്തിട്ടുണ്ട്. കാനഡയും അമേരിക്കയും ഹെലികോപ്ടര്‍ മാര്‍ഗമാണ് എംബസ്സി ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത്. എയര്‍ഇന്ത്യ വിമാനങ്ങളാണ് ഇന്ത്യന്‍ പൗരമന്‍മാരെ അഫ്ഗാനില്‍ നിന്ന് ഒഴിപ്പിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക