ഇസ്ലമാബാദ്: അമേരിക്ക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും തലയ്‌ക്ക് കോടികള്‍ വാഗ്ദാനം ചെയ്തതുമായ വ്യക്തിയാണ് സിറാജുദ്ദീന്‍ ഹഖാനി താലിബാന്റെ രണ്ടാമത്തെ മുതിര്‍ന്ന നേതാവും അഫ്ഗാന്‍ ആഭ്യന്തരമന്ത്രിയുമായ ഇദ്ദേഹം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. ഇതുവരെ സിറാജുദ്ദീന്‍ ഹഖാനിയുടെ പൂര്‍ണ്ണരൂപം പുറത്തു വന്നിരുന്നില്ല. അമേരിക്കയുടെ കൈവശമുള്ള ചിത്രത്തില്‍ പോലും മുഖം പാതി മറച്ച ഹഖാനിയെയാണ് കാണാനാവുക.

ഇന്ന് കാബൂളില്‍ അഫ്ഗാന്‍ പോലീസിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നിരുന്നു. സല്യൂട്ട് സ്വീകരിക്കാനെത്തിയത് സിറാജുദ്ദീന്‍ ഹഖാനി ആയിരുന്നു. ഹഖാനിയെ കണ്ട് മുട്ടിടിച്ച്‌ എഴുന്നേറ്റ് നില്‍ക്കുന്ന പാക് അംബാസിഡര്‍ മന്‍സൂര്‍ അഹമ്മദ് ഖാന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഹഖാനിയെ കണ്ട് പാക് അംബാസിഡര്‍ എഴുന്നേറ്റ് നില്‍ക്കുന്നതും ഒന്ന് നോക്കുക പോലും ചെയ്യാതെ ഹഖാനി പോകുന്നതുമാണ് വീഡിയോയിലുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കറുത്ത തലപ്പാവ് ധരിച്ച്‌ അതിന് മുകളില്‍ ഷാള്‍ പുതച്ചാണ് ഹഖാനി എത്തിയത്. ഹഖാനി സല്യൂട്ട് സ്വീകരിക്കുന്ന ചിത്രങ്ങളും പോലീസ് ഓഫീസര്‍ക്കൊപ്പം നടന്നു പോകുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ‘നിങ്ങളുടെ വിശ്വാസത്തിന് വേണ്ടി ഞാന്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നു’വെന്നാണ് പ്രസംഗത്തില്‍ സിറാജുദ്ദീന്‍ പറഞ്ഞത്. അഫ്ഗാന്‍ പോലീസിന്റെ പാസിംഗ് ഔട്ട് പരേഡ് അഫ്ഗാന്‍ ദേശീയ ടെലിവിഷനില്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

താലിബാന്‍ നേതാവ് എന്നതിന് പുറമെ ഹഖാനി ശൃംഖലയുടെ നേതാവ് കൂടിയാണ് സിറാജുദ്ദീന്‍ ഹഖാനി. അമേരിക്കയ്‌ക്ക് നേരെ ഒളിഞ്ഞിരുന്ന് ആക്രമണം നടത്തിയത് ഹഖാനി വിഭാഗക്കാര്‍ ആയിരുന്നു. എന്നാല്‍ ഹഖാനി എന്നൊരു സംഘം ഇല്ലെന്നാണ് താലിബാന്‍ ഭീകരര്‍ പറയുന്നത്. സിറാജുദ്ദീന്‍ ഹഖാനിയെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ എഫ്ബിഐ ഇനാം പ്രഖ്യാപിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക