വിവാഹം എന്നത് പലര്‍ക്കും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. വധുവിനെയും വരനെയും സംബന്ധിച്ച്‌ തങ്ങളുടെ ജീവിതത്തില്‍ എന്നേക്കുമായി എടുത്തു വയ്ക്കാനും സ്നേഹത്തോടെ ഓര്‍ക്കാനും ഉള്ളതാണ് ഈ ദിവസം. ചെല്‍സി ഹില്ലിനെ സംബന്ധിച്ച്‌ ഇത് അവളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഒന്ന് തന്നെയായിരുന്നു.

2010 -ലെ ഒരു അപകടത്തിന് ശേഷമാണ് ചെല്‍സിയുടെ അരയ്ക്ക് താഴേയ്ക്ക് തളര്‍ന്നുപോയത്. അങ്ങനെ അവള്‍ കിടപ്പിലായി. അപ്പോഴും വിവാഹത്തിന് വേദിയിലേക്ക് നടന്നു പോകുന്നത് അവള്‍ സ്വപ്നം കണ്ടു. അങ്ങനെ, ആ ദിവസം വന്നെത്തി. 2021 സെപ്തംബര്‍ 24 അവളുടെ വിവാഹ ദിവസം. വേദിയിലേക്ക് പോകുന്നതിനു തൊട്ടുമുമ്ബായി 29 -കാരിയായ ചെല്‍സി തന്റെ വീല്‍ചെയര്‍ ഉപേക്ഷിച്ചു. പകരം അവള്‍ ലെഗ് ബ്രേസുകളും വാക്കറും ഉപയോഗിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹില്‍ ഇടനാഴിയിലൂടെ നടക്കുന്നത് കണ്ട് വരനായ ജയ് ഞെട്ടിപ്പോയി, അവന്റെ കണ്ണുകള്‍ ആശ്ചര്യം കൊണ്ട് തിളങ്ങി.പിന്നെ, ജയ്-യുടെ കണ്ണുകള്‍ നിറയാൻ തുടങ്ങി. അവന്റെ മാത്രമല്ല അവിടെ കൂടി നിന്ന ഓരോരുത്തരുടേയും കണ്ണുകള്‍ നിറയാൻ തുടങ്ങി. അവരെല്ലാം കണ്ണുകള്‍ തുടയ്ക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോയ്ക്ക് ’11 വര്‍ഷമായി കിടപ്പിലായിരുന്ന വധു വിവാഹദിവസം വേദിയിലേക്ക് നടന്നുവന്ന് വരനെ ആശ്ചര്യപ്പെടുത്തിയപ്പോള്‍’ എന്ന് കാപ്ഷൻ നല്‍കിയിട്ടുണ്ട്.

വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. മൂന്ന് മില്ല്യണിലധികം പേരാണ് വളരെ പെട്ടെന്ന് വീഡിയോ കണ്ടത്. അനേകം പേര്‍ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. ‘സ്നേഹം എന്തിനെയും കീഴടക്കും’ എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ പലരും ഷെയര്‍ ചെയ്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക