ഉമ്മൻചാണ്ടി മരണം വരെ ഭദ്രമായി സൂക്ഷിച്ചിരുന്ന രഹസ്യത്തിന്റെ ചുരുളഴിച്ച്‌ സി.ബി.ഐ. സോളാർ ലൈംഗിക അപവാദ കേസിലെ പരാതിക്കാരി ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കെ, പ്രസവിച്ചത് ഗണേഷിന്റെ കുഞ്ഞിനെയാണെന്നാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച സിബിഐ സമർപ്പിച്ച റിപ്പോർട്ടിൽ നിന്ന് അനുമാനിക്കാൻ കഴിയുന്നത്. പരാതിക്കാരിയും ഗണേഷ് കുമാറും തമ്മിലുള്ള ബന്ധവും, ഇതിൽ കുഞ്ഞുണ്ടായതും സോളാർ കമ്പനി തുടങ്ങുന്നതിനു മുന്നേയാണ്. ഈ രഹസ്യങ്ങളെല്ലാം ഉമ്മൻചാണ്ടിക്ക് അറിയാമായിരുന്നിട്ടും തന്റെ മരണം വരെ അദ്ദേഹം ഇത് പുറത്തു പറയാൻ തയ്യാറായില്ല എന്നും വേണം വിശ്വസിക്കാൻ.

സിബിഐ റിപ്പോർട്ടിലെ പ്രസക്തഭാഗത്തിൽ പറയുന്നത് ഇങ്ങനെ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരാതിക്കാരി പത്തനാപുരം എംഎൽഎ ആയിരുന്ന ഗണേഷ് കുമാറിനെ 2009ല്‍ സെക്രട്ടേറിയറ്റില്‍ വച്ച് പരിചയപ്പെട്ടു. ഗണേഷ് കുമാർ അവരുടെ നമ്പർ വാങ്ങുകയും അവരെ ഫോണിൽ ബന്ധപ്പെട്ട് തുടങ്ങുകയും ചെയ്തു. പിന്നീട് പരിചയം അടുപ്പമായി മാറുകയും ഗണേഷ് കുമാറിന്റെ തിരുവനന്തപുരം ടാഗോർ നഗറിൽ ഉള്ള വീട്ടിൽ വച്ച് ഇവർ പതിവായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. 2009 ആഗസ്റ്റില്‍ പരാതിക്കാരി ഗര്‍ഭിണിയായി. ഗണേഷ് കുമാറിന്റെ അമ്മയില്‍ നിന്ന് ഉറപ്പു ലഭിച്ചതിനെത്തുടര്‍ന്ന് പരാതിക്കാരി ഗര്‍ഭം അലസിപ്പിച്ചില്ല.

ജയിലിൽ പ്രസവിച്ചത് ഗണേഷിന്റെ കുട്ടിയെ

2010ജനുവരി 10ന് തട്ടിപ്പുകേസില്‍ പരാതിക്കാരി അറസ്റ്റിലായി. റിമാൻഡിലായിരിക്കെ, 2010 ഏപ്രില്‍ ഒന്നിന് പരാതിക്കാരി പെണ്‍കുഞ്ഞിനെ പ്രസവിച്ചു.തന്റെ പേര് പരാതിക്കാരി പറയാനിടയുണ്ടെന്നും ഏതു വിധേനയും തടയണമെന്നും ഗണേഷ് ആവശ്യപ്പെട്ടതായി ബന്ധു ശരണ്യ മനോജും മൊഴി നല്‍കിയിട്ടുണ്ട്. 2010ജൂലായില്‍ അവര്‍ക്ക് ജാമ്യം ലഭിച്ചു.

ടീം സോളാർ കമ്പനിയും തുടർ വിവാദങ്ങളും

2011ജനുവരിയിലാണ് ടീം സോളാര്‍ കമ്ബനി തുടങ്ങിയത്. 2013 ജൂലായ് 23ന് അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി. ജയിലില്‍ നിന്നെഴുതിയ കത്ത് ദല്ലാള്‍ നന്ദകുമാറിന് കൈമാറി.കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ലൈംഗിക ആരോപണങ്ങളുന്നയിച്ചുള്ള സോളാര്‍ വിവാദ നായികയുടെ കത്ത് ദല്ലാള്‍ നന്ദകുമാര്‍ സ്വകാര്യ ചാനലിന് കൈമാറുകയായിരുന്നു.50 ലക്ഷം രൂപയാണ് ഇതിന് ചാനല്‍ വാഗ്ദാനം നല്‍കിയത്.

പരാതിക്കാരിയുടെ അനുമതിയോടെ സ്വകാര്യ ചാനല്‍ കത്ത് സംപ്രേക്ഷണം ചെയ്തു. നന്ദകുമാര്‍ സി.ബി.ഐയ്ക്ക് മുന്നില്‍ ഹാജരാക്കിയത് 19പേജുള്ള കത്താണ്. യു.ഡി.എഫ് സര്‍ക്കാര്‍ മാറിയ ശേഷം നന്ദകുമാറിന്റെ ഉപദേശപ്രകാരമാണ് പരാതിക്കാരി പൊലീസിലും സി.ബി.ഐയിലും പീഡനപരാതി നല്‍കിയത് – സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗണേഷിന്റെ വാക്കുകൾ

ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞത്: ഇന്നലെ അടിയന്തര പ്രമേയവുമായി ബന്ധപ്പെട്ട ഗണേഷ് കുമാർ സംസാരിച്ചപ്പോൾ അദ്ദേഹം പരാതിക്കാരിയുമായി തനിക്ക് ബന്ധമില്ല എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധിക്കണം. 2013 മുതൽ ഇന്നലത്തെ ദിവസം വരെ അവരോ അവരുമായി ബന്ധപ്പെട്ടവരോ ആയി താൻ സംസാരിച്ചിട്ടില്ല എന്നും ഇടപെട്ടിട്ടില്ല എന്നുമാണ് ഗണേഷ് കുമാർ പറഞ്ഞത്. സിബിഐ റിപ്പോർട്ടിലെ വിവരങ്ങൾ അനുസരിച്ച് 2009 – 2010 കാലഘട്ടത്തിലാണ് ഗണേഷ് കുമാറും സോളാർ പരാതിക്കാരിയുമായി അടുപ്പമുണ്ടായിരുന്നത്. ഗണേഷ് കുമാറിന്റെ നിയമസഭയിലെ ഇതുമായി ബന്ധപ്പെട്ട പ്രസംഗ വീഡിയോ ചുവടെ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക