കോട്ടയം : ഉമ്മൻ ചാണ്ടി മോശമായി പെരുമാറുന്നത് കണ്ടിട്ടില്ലെന്നാണ് താൻ സി.ബി.ഐക്ക് മൊഴിനല്കിയതെന്ന് പി.സി.ജോര്‍ജ്ജ് വെളിപ്പെടുത്തി. സോളാര്‍ പീഡനക്കേസിലെ വിവാദമായ സി.ബി.ഐ റിപ്പോര്‍ട്ടറിനെ കുറിച്ച്‌ പറയവെയാണ് പി.സി.ജോര്‍ജ്ജ് ഇത് പറഞ്ഞത്. ഉമ്മൻചാണ്ടി മോശമായി പെരുമാറി എന്ന് പരാതിക്കാരി പറഞ്ഞപ്പോള്‍ ആദ്യം താൻ സംശയിച്ചു. എങ്കിലും അവര്‍ പറഞ്ഞ സാഹചര്യം വച്ച്‌ തെറ്റിദ്ധരിച്ചുപോയി.

പിണറായി വിജയൻ അധികാരത്തില്‍ വന്നപ്പോള്‍ പരാതിക്കാരിയെ വിളിച്ചു വരുത്തി പരാതി എഴുതി വാങ്ങി അന്വേഷണം സി.ബി.ഐ ക്ക് വിട്ടു എന്നും അദ്ദേഹം പറഞ്ഞു. സി.ബി.ഐ അന്വേഷണം ആയപ്പോള്‍ പര്‍ദ്ദയൊക്കെ ധരിച്ചു പരാതിക്കാരി ആരും കാണാതെ വന്നു പറഞ്ഞു, മുഖ്യമന്ത്രിയുമായി സംസാരിച്ചു എന്നും ഉമ്മൻ ചാണ്ടിയെ അറസ്റ്റ് ചെയ്യുകയാണെന്നും പറഞ്ഞു, കൂടാതെ സാറൊന്ന് സഹായിക്കണമെന്നും എങ്ങനെ എന്ന് ചോദിച്ചപ്പോള്‍ ഇതുപോലെ പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു എഴുതിത്തന്നു. എന്നാല്‍ ഞാനൊന്നും മിണ്ടിയല്ല, അതോടെ അവര്‍ തിരിച്ചുപോയി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് സി.ബി.ഐ ഉദ്യോഗസ്ഥര്‍ വന്നപ്പോൾ പരാതി വസ്തുതാ വിരുദ്ധമാണെന്നു പറഞ്ഞു. പ്രസ്താവന നടത്തിയത് ശരിയാണെന്നും അന്നത്തെ സാഹചര്യം വച്ച്‌ വൈരാഗ്യം തീര്‍ത്തതാണെന്നും പറഞ്ഞു. പിന്നീട് ആ സ്ത്രീ എഴുതിത്തന്ന കടലാസ് എടുത്തു സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് കൊടുത്തു. അത് വായിച്ചപ്പോള്‍ ഞാൻ പറഞ്ഞത് സത്യമാണെന്ന് അവര്‍ക്കു മനസ്സിലാവുകയും ചെയ്തു. എന്നാല്‍ മാധ്യമങ്ങളില്‍ പറഞ്ഞത് മൊഴിയായി നല്‍കിയാല്‍ ഉമ്മൻ ചാണ്ടിയെ അറസ്റ്റ് ചെയ്യാനാണ് നിര്‍ദ്ദേശം എന്ന് സി.ബി.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ തന്നെ അതിനു കിട്ടില്ലെന്ന്‌ പറഞ്ഞു എന്നും പി.സി.ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

ഇതിനെല്ലാം കൂട്ടുനിന്നത് “ദല്ലാള്‍ നന്ദകുമാര്‍” ആണെന്നും അവനെ കണികണ്ടാല്‍ കഞ്ഞികിട്ടുകേല എന്നും അവൻ എന്ത് വൃത്തികേടും ചെയ്യുന്നവനാണ്, അവനെ സൂക്ഷിക്കണം, ആരെയും കെണിയില്‍ പെടുത്താൻ മിടുക്കനാണവൻ, എന്റടുത്തു ഗണേഷ് കുമാറിന്റെ പേരോ ശരണയായ മനോജിന്റെ പേരോ ആരും പറഞ്ഞിട്ടില്ലെന്നും ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു. കാലഹരണപ്പെട്ട വിവാദം വീണ്ടും തുറക്കണമെന്ന് തനിക്ക് അഭിപ്രായമില്ല എന്നും പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക