മുൻ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡോ ട്രംപിനൊപ്പം ഗോള്‍ഫ് കളിച്ച്‌ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോനി. ന്യൂ ജേഴ്സിയിലുള്ള ബെഡ്മിൻസ്റ്ററിലെ ട്രംപ് നാഷണ്‍ ഗോള്‍ഫ് ക്ലബ്ബിലാണ് ഇരുവരും ഒന്നിച്ച്‌ ഗോള്‍ഫ് കളിച്ചത്. ദുബായ് വ്യവസായി ഹിതേഷ് സാങ്വി പങ്കുവെച്ച ഇരുവരുടെയും ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

നേരത്തേ കാര്‍ലോസ് അല്‍കാരസും അലക്സാണ്ടര്‍ സവരേവും തമ്മിലുള്ള യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം കാണാനും ധോനി എത്തിയിരുന്നു. ധോനിയുടെ യുഎസ് പര്യടനത്തിൽ കൂട്ടായി ദുബായ് വ്യവസായി ഹിതേഷ് സാങ്വിയും ഒപ്പമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക