സംസ്ഥാനത്ത് വിദേശ നിര്‍മ്മിത വിദേശ മദ്യത്തിന്റേയും വിദേശ നിര്‍മ്മിത വൈനിന്റേയും വില കൂടും. ഒക്ടോബര്‍ 3 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. ഈ കമ്ബനികള്‍ ബവ്‌റിജസ് കോര്‍പ്പറേഷന് നല്‍കേണ്ട വെയര്‍ഹൗസ് മാര്‍ജിന്‍ 14 ശതമാനമായും ഷോപ്പ് മാര്‍ജിന്‍ 14 ശതമാനമായും വര്‍ധിപ്പിക്കാന്‍ ബെവ്‌കോയ്ക്ക് അനുമതി ലഭിച്ചിരിക്കുകയാണ്.

നിലവില്‍ 1,800 രൂപ എന്ന നിരക്ക് മുതലാണ് കേരളത്തില്‍ വിദേശ നിര്‍മ്മിത മദ്യം ലഭ്യമാകുന്നതെങ്കില്‍ ഇനി 2,500 രൂപയില്‍ താഴെയുള്ള ബ്രാന്‍ഡ് ഉണ്ടാകില്ല. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം വിതരണം ചെയ്യുന്ന കമ്ബനികള്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യം കൂടിയാണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിദേശത്ത് നിര്‍മ്മിക്കുന്ന വൈനിനും മദ്യത്തിനും ഒരേ നിരക്കിലായിരിക്കും മാര്‍ജിന്‍. വിദേശനിര്‍മ്മിത മദ്യത്തിന് വെയര്‍ഹൗസ് മാര്‍ജിന്‍ അഞ്ച് ശതമാനവും വൈനിന് 2.5 ശതമാനവുമാണ് നിലവില്‍. ഷോപ്പ് മാര്‍ജിന്‍ മൂന്ന് ശതമാനവും അഞ്ച് ശതമാനവുമാണ്. ഇതോടെയാണ് വില കുത്തനെ കൂടുക

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക