എം.ഡി.എം.എയുമായി ജീപ്പിലെത്തിയ യുവാവും യുവതിയും പിടിയില്‍. കൊടുവള്ളി മാനിപുരം, ഈര്‍ച്ചതടത്തില്‍ വീട്ടില്‍ ഇ.ടി മുനീര്‍(32), ആസ്സാം ഗുവാഹത്തി സ്വദേശിനി മറീന ബീഗം(19) എന്നിവരെയാണ് പിടികൂടിയത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. മീനങ്ങാടി പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെ ഇവരില്‍ നിന്നും 5.71 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു.

പട്രോളിങിനിടെ മീനങ്ങാടി ടൗണില്‍ വെച്ച്‌ ഇൻസ്‌പെക്ടര്‍ എസ്.എച്.ഒ ബിജു ആന്റണിയും സംഘവും ആണ് ഇവരെ പിടികൂടിയത്. എ.എസ്.ഐ സബിത, സി.പി.ഒമാരായ സതീശന്‍, ഗോപകുമാര്‍, ഉനൈസ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. ലഹരിക്കടത്തും ഉപയോഗവും തടയുന്നതിനായി ജില്ലയില്‍ പരിശോധന കര്‍ശനമാണെന്ന് ജില്ലാ പൊലീസ് മേധാവി പദം സിംഗ് ഐ.പി.എസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക