അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ മുന് എക്സൈസ് മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ കെ. ബാബുവിന്റെ സ്വത്ത് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 25.82 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. 2007 മുതല്‍ 2016 വരെ കെ. ബാബു അനധികൃതമായി സ്വത്ത് സമ്ബാദിച്ചെന്നാണ് കേസ്.

കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തി എം.എല്‍.എയെ ഇ.ഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.ഇതിന് പുറമെ സംസ്ഥാനത്ത് വിജിൻലൻസും ബാബുവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. 25.82 ലക്ഷം രൂപയുടെ അധിക സ്വത്ത് കെ. ബാബുവിനുണ്ടെന്ന് വ്യക്തമാക്കി വിജിലന്സ് കുറ്റപത്രം സമര്പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇ ഡിയും യുഡിഎഫ് എംഎല്‍എ നടപടികൾ ആരംഭിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ കേസിൽ കെ. ബാബുവിനെ ചോദ്യം ചെയ്തിരുന്നു. ഉമ്മൻചാണ്ടി മന്ത്രിസഭയിലെ എക്സൈസ്, ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്ന കെ. ബാബു 150 കോടി രൂപയുടെ സാമ്ബത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചാണ് വിജിലൻസ് കേസെടുത്തത്. പിന്നാലെ സംഭവത്തില്‍ ഇ.ഡിയും അന്വേഷണം ആരംഭിച്ചു. എന്നാല്‍, വിജിലൻസ് അന്വേഷണത്തില്‍ 25 ലക്ഷം രൂപയുടെ സാമ്ബത്തിക തട്ടിപ്പ് മാത്രമാണ് റിപ്പോർട്ട് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക