കോയമ്ബത്തൂർ : തമിഴ് നാട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് . പൊള്ളാച്ചിയിലെ കോഴി ഫാമില്‍ നിന്ന് 32 കോടി രൂപയോളം കണക്കില്‍ പെടാത്ത പണം കണ്ടെടുത്തു. ഹാച്ചറിയില്‍ മൂന്ന് പെട്ടികളിലായി സൂക്ഷിച്ച നിലയിലായിരുന്നു നോട്ടു കെട്ടുകള്‍ . ഈ പണം വോട്ടർമാർക്ക് വിതരണം ചെയ്യാൻ എത്തിച്ചതാണെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അരുള്‍ മുരുകൻ സഹോദരൻ ശരവണ മുരുകൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള എംബിഎസ് ഹാച്ചറീസ് പ്രൈവറ്റ് ലിമിറ്റഡിന്റെതാണ് റെയ്ഡ് നടന്ന ഫാം . വെങ്കിടേശ കോളനിയിലെ സ്ഥാപനത്തിന്റെ ഹെഡ് ഓഫീസില്‍ നടന്ന റെയ്ഡ് 15 മണിക്കൂർ നീണ്ടുനിന്നു. സംസ്ഥാനത്തുടനീളം എംബിഎസ് ഹാച്ചറീസിന് മറ്റ് നിരവധി ശാഖകളുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ തമിഴ്‌നാട്ടില്‍ വോട്ടർമാർക്ക് കൈക്കൂലി നല്‍കിയെന്ന പരാതിയില്‍ ആദായനികുതി വകുപ്പ് നടപടിയെടുക്കുകയും 4 കോടി രൂപ കണ്ടെത്തുകയും ചെയ്തിരുന്നു. വോട്ടർമാർക്ക് വിതരണം ചെയ്യുന്നതിനായി ചിലയിടങ്ങളില്‍ വൻതോതില്‍ പണം ശേഖരിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക