സാധാരണ ധാരാളം ഫോളോവേഴ്സ് ഉള്ളവര്‍ക്കും ധാരാളമായി കാഴ്ചക്കാരുള്ള വീഡിയോ പോസ്റ്റ് ചെയ്യുന്നവര്‍ക്കുമാണ് യൂട്യൂബില്‍ നിന്ന് പണം ലഭിക്കുന്നതായി നമ്മള്‍ കേട്ടിട്ടുള്ളത്. എന്നാല്‍ എല്ലാവര്‍ക്കും യൂട്യൂബില്‍ നിന്ന് പണം സമ്ബാദിക്കാം എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എങ്കില്‍ വിശ്വസിക്കണം ഇത്തരത്തില്‍ വലിയ ഫോളോവേഴ്സ് ഇല്ലാതെ തന്നെ നമ്മുക്ക് യൂട്യൂബില്‍ നിന്ന് പണം സമ്ബാദിക്കാവുന്നതാണ്.ഇത് എങ്ങനെ ആണെന്നല്ലെ? പറഞ്ഞു തരാം.

നിങ്ങളുടെ ഫോളോവേഴ്സ് എത്രയോ ആയിക്കോട്ടെ പത്തോ, നൂറോ, ആയിരമോ ആര്‍ക്കും ഇത്തരത്തില്‍ പണം സമ്ബാദിക്കാവുന്നതാണ്. നിങ്ങള്‍ക്ക് ഒരു യൂട്യൂബ് ചാനല്‍ സ്വന്തമായിട്ട് ഉണ്ടായിരിക്കണം എന്നത് മാത്രമാണ് ഇതിന് നിബന്ധന. ഇടയ്ക്ക് സ്വന്തം കണ്ടന്റ് നിര്‍മ്മിച്ച്‌ ഇട്ടാല്‍ ഇത്തരത്തില്‍ ലഭിക്കുന്ന പണത്തിന്റെ തുകയും വര്‍ധിക്കുന്നതാണ്. ഇത് എങ്ങനെ എന്നല്ലെ നിങ്ങള്‍ ആലോചിക്കുന്നത്. ഇതിനായി യൂട്യൂബ് ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്രിയേറ്റേഴ്സ് റിസര്‍ച്ച്‌ പ്രോഗ്രാം: പണം സമ്ബാദിക്കാനായി നിങ്ങള്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതാണ് ഇവ എന്തെല്ലാമാണെന്ന് വിശദീകരിക്കാം. ഇതിനായി നിങ്ങള്‍ ആദ്യം ഗൂഗിളിന്റെ സര്‍ച്ച്‌ ബാറില്‍ എത്തണം ശേഷം Youtube.com/creators/research എന്ന് സെര്‍ച്ച്‌ ബാറില്‍ സര്‍ച്ച്‌ ചെയ്യണം. ഇപ്പോള്‍ നിങ്ങള്‍ യൂട്യൂബിന്റെ ഒരു പ്രത്യേക പേജില്‍ എത്തുന്നതായിരിക്കും. ഇവിടെ ഈ പ്രോഗ്രാമിന്റെ വിവിധ പോളിസികളും നിബന്ധനകളും കാണാൻ സാധിക്കുന്നതാണ്.

ഇത് വായിച്ച്‌ മനസിലാക്കിയതിന് ശേഷം നിങ്ങള്‍ക്ക് ഈ പേജില്‍ നിങ്ങളുടെ ഇമെയില്‍ ഐഡി ഉപയോഗിച്ച്‌ സൈൻ അപ്പ് ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ നിങ്ങള്‍ സൈൻ അപ്പ് ചെയ്ത് കഴിഞ്ഞാല്‍ യൂട്യൂബിന്റെ ക്രിയേറ്റേഴ്സ് റിസര്‍ച്ച്‌ പ്രോഗ്രാമില്‍ നിങ്ങള്‍ക്ക് ഭാഗമാകാൻ സാധിക്കുന്നതായിരിക്കും. ഈ പ്രോഗ്രാമില്‍ പ്രധാനമായും യൂട്യൂബിന്റെ പുതിയ അപ്ഡേറ്റുകളെ പറ്റിയുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഒക്കെയായിരിക്കും ഇവര്‍ നമ്മളോട് ചോദിക്കുക. ഒരു ഉപഭോക്താവ് എന്ന നിലയില്‍ നമ്മള്‍ ഇതിന് ഉത്തരം നല്‍കിയാല്‍ മതിയാകും.

ഇങ്ങനെ നിങ്ങള്‍ പങ്കെടുക്കുന്ന ഓരോ പ്രോഗ്രാമിനും നിങ്ങള്‍ക്ക് പ്രത്യേകം പണം ലഭിക്കുന്നതാണ്. പല പഠനങ്ങള്‍ക്കും പല മൂല്യത്തില്‍ ആയിരിക്കും പണം ലഭിക്കുക. ഒരു മാസത്തില്‍ തന്നെ നിരവധി തവണ ഇത്തരത്തില്‍ യൂട്യൂബ് ക്രിയേറ്റേഴ്സ് റിസര്‍ച്ച്‌ പ്രോഗ്രാം നടത്താറുണ്ട്. എല്ലാ പഠനത്തിന്റെയും ഭാഗമായാല്‍ തന്നെ ഇതിലൂടെ അത്യാവശം നല്ലരീതിയില്‍ പണം ഉണ്ടാക്കാൻ ഉപഭോക്താക്കള്‍ക്ക് സാധിക്കുന്നതാണ്. മികച്ച രീതിയില്‍ ഈ അവസരം ഉപയോഗിച്ചാല്‍ നിങ്ങള്‍ക്കും ഇതിലൂടെ പണം സമ്ബാദിക്കാൻ സാധിക്കുന്നതാണ്.

ഇതിന് പുറമെ ഗൂഗിള്‍ നടത്തുന്ന പല പഠനങ്ങളുടെ ഭാഗമായും സര്‍വ്വേകളുടെ ഭാഗമായും ഉപഭോക്താക്കള്‍ക്ക് പണം സമ്ബാദിക്കാൻ സാധിക്കും ഇവയിക്ക് പുറമെ മറ്റ് പല രീതികളിലും യൂട്യൂബില്‍ നിന്ന് നിങ്ങള്‍ക്ക് പണം സമ്ബാദിക്കാം. പരസ്യ റവന്യൂ, ഷോപ്പിംഗ്, യൂട്യൂബ് പ്രീമിയം റവന്യൂ, ചാനല്‍ മെമ്ബര്‍ഷിപ്പ്, സൂപ്പര്‍ ചാറ്റ്, സൂപ്പര്‍ സ്റ്റിക്കര്‍, സൂപ്പര്‍ താങ്ക്സ് എന്നിവയെല്ലാം ഇത്തരത്തില്‍ ഉപഭോക്താക്കള്‍ക്ക് പണം സമ്ബാദിക്കാനുള്ള വിവിധ പദ്ധതികളാണ്.ഇതില്‍ ഷോപ്പിംഗ് റെവന്യൂ ഒഴിച്ച്‌ ബാക്കിയെല്ലാ പദ്ധതിയിലും പങ്കെടുക്കണമെങ്കില്‍ 18 വയസ് പൂര്‍ത്തിയായിരിക്കണം.

അതല്ല നിങ്ങള്‍ ഒരു കണ്ടന്റ് ക്രിയേറ്റര്‍ ആണ് എങ്കില്‍ നിങ്ങള്‍ക്ക് മികച്ച കണ്ടന്റ് വീഡിയോകള്‍ ചെയ്ത് പണം ഉണ്ടാക്കാവുന്നതാണ്. നിങ്ങള്‍ക്ക് ഇത്തരത്തില്‍ കണ്ടന്റ് ഉപയോഗിച്ച്‌ എങ്ങനെ യൂട്യൂബില്‍ നിന്ന് പണം ഉണ്ടാക്കാം എന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം മികച്ച കണ്ടന്റ് നിര്‍മ്മിക്കുക എന്നത് തന്നെയാണ്. ഇതിലൂടെ സ്വയം ഒരു ബ്രാൻഡ് വാല്യു ഉണ്ടാക്കിയെടുക്കുക.

യൂട്യൂബില്‍ പെട്ടെന്ന് ശ്രദ്ധ നേടാനായി മറ്റ് പ്രമുഖ യൂട്യൂബേഴ്സുമായി കോളാബ് ചെയ്യുക. ഇത്തരത്തില്‍ ചെയ്താല്‍ നിരവധി പ്രേക്ഷകര്‍ക്ക് നിങ്ങളെ തിരിച്ചറിയാനും നിങ്ങളുടെ വീഡിയോക്ക് ശ്രദ്ധ കിട്ടാനും സാധിക്കും. നിങ്ങളുടെ കണ്ടന്റിന്റെ എസ്‌ഇഒയും വളരെ പ്രധാനമാണ്. വീഡിയോ ഉള്ളടക്കം കൃത്യമായി വിവരിക്കുന്ന കീവേഡ് വേണം ഉപയോഗിക്കാൻ. മികച്ച തലക്കെട്ടും കീവേഡുകളും ചേര്‍ക്കണം. വീഡിയോയ്ക്ക് ട്രാൻസ്ക്രിപ്റ്റുകള്‍ ഉള്‍പ്പെടുത്തുക, ഇത് നിങ്ങളുടെ വീഡിയോ ഉള്ളടക്കം പെട്ടെന്ന് മനസ്സിലാൻ സാധിക്കും

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക