കിണര്‍ വെള്ളത്തിന് പെട്ടന്നുണ്ടായ നിറം മാറ്റം ഒരു പ്രദേശത്തെ ആകെ ആശങ്കയിലാഴ്ത്തുന്നു. പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡായ കീഴ്മാട് പ്രദേശത്തെ കിണറുകളിലാണ് ഞായറാഴ്ച നിറവ്യത്യാസം കാണപ്പെട്ടത്. നൂറുമീറ്റര്‍ ചുറ്റളവിലെ മൂന്ന് കിണറുകളിലാണ് വെള്ളം പിങ്ക് നിറത്തിലായത്. ഇന്നലെ വരെ നല്ല തെളിഞ്ഞ വെള്ളമായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. പെട്ടെന്നാണ് വെള്ളത്തിന് നിറം മാറിയത്.

പ്രദേശത്തെ മൂന്ന് കിണറുകളിലെ വെള്ളത്തിനാണ് നിറം മാറ്റം ഉണ്ടായിരിക്കുന്നത്. മാത്തോട്ടത്തില്‍ അരുണ്‍ എന്നയാളുടെ വീട്ടുമുറ്റത്തെ കിണറിലാണ് ആദ്യം നിറംമാറ്റം കാണപ്പെട്ടത്. പകല്‍ 11 മണിയോടെയാണ് നേരിയ തോതിലുള്ള നിറംമാറ്റം ശ്രദ്ധയില്‍പ്പെട്ടത്. കലങ്ങിയതുപോലെ കാണപ്പെട്ട വെള്ളം വൈകുന്നേരമായതോടെ പൂര്‍ണമായും പിങ്ക് നിറമായി മാറി. തൊട്ടടുത്തുള്ള മാത്തോട്ടത്തില്‍ രാജീവ്, മാത്തോട്ടത്തില്‍ വിജയരാഘവൻ എന്നിവരുടെ വീടുകളിലും വൈകുന്നേരത്തോടെ സമാനസ്ഥിതിയായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുന്നിൻചെരിവിലായി ഉയര്‍ന്നുനില്‍ക്കുന്ന പറമ്ബാണിത്. തെളിഞ്ഞ ശുദ്ധജലമാണ് ഇത്രയും കാലം ഇവിടുത്തെ കിണറുകളില്‍ ലഭിച്ചിരുന്നത്. പൊടുന്നനെയുണ്ടായ നിറംമാറ്റം പ്രദേശവാസികളെയാകെ ആശങ്കയിലാക്കിയിട്ടുണ്ട്. നിറംമാറ്റം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുമോ എന്ന സംശയത്തിലാണിവര്‍. വെള്ളം ഉപയോഗിക്കുന്നത് വീട്ടുകാര്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. അവധി ദിവസമായതിനാല്‍ വെള്ളത്തിന്റെ വിശദമായ ശാസ്ത്രീയ പരിശോധന സാധ്യമായിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക