വിജയ് നായകനായെത്തിയ വാരിസിലെ ഡിലീറ്റഡ് സീൻ പുറത്ത്. പ്രൈം വിഡിയോയാണ് ഡിലീറ്റഡ് രംഗം പുറത്തുവിട്ടത്. ആമസോണ്‍ പ്രൈമിലൂടെ ഫെബ്രുവരി 22 നായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. വിജയ് അവതരിപ്പിക്കുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രവും പ്രകാശ് രാജിന്റെ ജയപ്രകാശും തമ്മിലുള്ള ഒരു സംഭാഷണ രംഗമാണ് പുറത്തുവിട്ടത്.

താരത്തിന്റെ മാസ് ഡയലോഗുകൾ ഉൾപ്പെടുന്നതാണ് ഈ രംഗം. ഈ രംഗം എന്തുകൊണ്ട് സിനിമയിൽ നിന്ന് ഒഴിവാക്കിയെന്ന് ആരാധകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. തിയറ്ററിൽ ഈ രംഗം ഏറെ ആവേശമുണർത്തുമായിരുന്നു എന്നും പലരും അഭിപ്രായപ്പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

310 കോടി രൂപയിലധികം രൂപയാണ് ചിത്രം തിയറ്ററുകളിൽ നിന്നും കലക്ട് ചെയ്തത്. വിജയ്‌യുടെ നായികയായി രശ്‍മിക മന്ദാനയാണ് ചിത്രത്തില്‍ എത്തിയത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക