യുട്യൂബ് ഒട്ടുമിക്ക ആളുകളും വിനോദത്തിനായും നേരംചെലവിടാനുമൊക്കെ ആശ്രയിക്കുന്ന ഒരു പ്ലാറ്റ്‌ഫോമാണ്. നമ്മുടെ നാട്ടില്‍ ആണെങ്കില്‍ ഇഷ്ടം പോലെ യുട്യൂബര്‍മാരും ഉണ്ട്. വരുമാനം ഉണ്ടാക്കാനും നല്ലൊരു മാര്‍ഗം തന്നെയാണ് യുട്യൂബ്നല്ല ട്രെന്റിംഗ് കണ്ടന്റ് ഉണ്ടാക്കിയാല്‍ നല്ല വരുമാനവും ഉറപ്പാണ്. നമ്മളും യുട്യൂബില്‍ ഒരുപാട് വീഡിയോകള്‍ കണ്ടുകാണും എന്നാല്‍ യൂട്യൂബില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട വീഡിയോ ഏതെന്നും അത് എത്ര തവണ കണ്ടുവെന്നും നിങ്ങള്‍ക്കറിയാമോ? അതുപോലെ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട രണ്ടാമത്തെ വീഡിയോ ഏതെന്ന് അറിയാമോ. ഒന്നറിഞ്ഞാലോ.

കുട്ടികളുടെ ഗാനം ബേബി ഷാര്‍ക്ക്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോകത്തില്‍ തന്നെ, യുട്യൂബില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട വീഡിയോ, കുട്ടികളുടെ ഗാനം ആയ ബേബി ഷാര്‍ക്ക് ആണ്. ആറ് വര്‍ഷം മുമ്ബ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത ഗാനത്തിന് ഇതുവരെ 11.76 ബില്യണ്‍ വ്യൂസ് ലഭിച്ചു. ഈ ഗാനം ലോകമെമ്ബാടുമുള്ള കുട്ടികളുടെ ഗാനമാണ്. YouTube-ലെ വീഡിയോയ്ക്ക് താഴെ നല്‍കിയിരിക്കുന്ന വിശദാംശങ്ങള്‍ അനുസരിച്ച്‌, ഗാനത്തിന്റെ സംഗീത സംവിധാനം പിങ്ക്‌ഫോംഗ്, കിസ്‌കാസില്‍ ആണ്. ഗായകരായ ബോമി കാതറിന്‍ ഹാന്‍, ഹോപ്പ് മേരി സെഗോയിന്‍, അനിപെന്‍ മാത്യു ഡിജിയാക്കോമോ, റോബര്‍ട്ട് വില്യം ഗാര്‍ഡിനര്‍, ചാരിറ്റി വിന്‍ സെഗോയിന്‍ എന്നിവരാണ് ഇതിന് ശബ്ദം നല്‍കിയിരിക്കുന്നത്. ഈ ജനപ്രിയ ഗാനം നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും നിരവധി രാജ്യങ്ങളിലെ കുട്ടികളെ രസിപ്പിക്കുകയും ചെയ്തു.

യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട രണ്ടാമത്തെ വീഡിയോ ഡാഡി യാങ്കിയെ അവതരിപ്പിക്കുന്ന ലൂയിസ് ഫോണ്‍സിയുടെ ഡെസ്പാസിറ്റോ എന്ന ഹിറ്റ് ഗാനമാണ്. ഇതിന് എട്ട് ബില്യണിനടുത്ത് കാഴ്ചകളുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മൂന്നാമത്തെ വീഡിയോ വീണ്ടും ഒരു ഗാനമാണ്. എഡ് ഷീരന്‍ ‌പാടിയ, ഷേപ്പ് ഓഫ് യു എന്ന ഗാനമാണ്. ഇതിന് 5.8 ബില്യണ്‍ വ്യൂസ് ഉണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക