പ്രമുഖ യൂട്യൂബ് വ്ളോഗര്‍ ഫിറോസ് ചുട്ടിപ്പാറയ്ക്കെതിരെ പൊലീസില്‍ പരാതി. പടക്കങ്ങള്‍ ഉപയോഗിച്ച്‌ ബോംബ് നിര്‍മ്മിച്ച്‌ പ്രചരിപ്പിച്ചെന്നാണ് പരാതി. അഭിഭാഷകന്‍ ശ്രീജിത് പെരുമനയാണ് ഇത്തരമൊരു വിവരം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘പടക്കങ്ങള്‍ ഉപയോഗിച്ച്‌ ബോംബ് നിര്‍മ്മിച്ച്‌ പ്രചരിപ്പിച്ച യൂട്യൂബര്‍ക്കെതിരെ സംസ്ഥാന പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു. പാലക്കാട് ജില്ലാ പോലീസ് മേധാവിയോട് അന്വേഷിച്ച്‌ നടപടി എടുക്കാൻ ഡിജപി യാണ് ഉത്തരവിട്ടത്.’ ശ്രീജിത് പെരുമന ഫേസ്ബുക്കില്‍ കുറിച്ചു.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ: പടക്കങ്ങള്‍ ഉപയോഗിച്ച്‌ ബോംബ് നിര്‍മ്മിച്ച്‌ പ്രചരിപ്പിച്ച യൂട്യൂബര്‍ക്കെതിരെ സംസ്ഥാന പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു. പാലക്കാട് ജില്ലാ പോലീസ് മേധാവിയോട് അന്വേഷിച്ച്‌ നടപടി എടുക്കാൻ ഡിജിപിയാണ് ഉത്തരവിട്ടത്. കുട്ടികള്‍ ഉള്‍പ്പെടെ 72 ലക്ഷത്തിലധികം ആളുകള്‍ ഫോള്ളോ ചെയ്യുന്ന ക്രാഫ്റ്റ് മീഡിയ /വില്ലേജ് ഫുഡ്‌ ചാനല്‍ എന്നീ സാമൂഹിക മാധ്യമങ്ങളിലൂടെ ഫിറോസ് ചുട്ടിപ്പാറ എന്നയാള്‍എക്സ്പ്ലോസീവ് ലൈസൻസോ അനുമതിയോ ഇല്ലാതെ പടക്കങ്ങള്‍ ഉപയോഗിച്ച്‌ ബോംബ് ഉണ്ടാക്കി പൊട്ടിച്ച്‌ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫുഡ് ചാന്നല്‍ (vfc) എന്ന ഫെയിസ്ബുക്ക് പേജിലൂടെയും, യൂട്യൂബ് ചാനലിലൂടെയും തീര്‍ത്തും നിയമവിരുദ്ധമായും, എക്സ്പ്ലോസിവ് ലൈസൻസോ, അനുമതികളോ ഇല്ലാതെ ബോംബ് ഉണ്ടാക്കുന്ന വീഡിയോ ചിത്രീകരിക്കുകയും, പ്രസ്തുത വീഡിയോ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ക്രാഫ്റ്റ് മീഡിയ, വില്ലേജ് ഫുഡ് ചാനല്‍ എന്നീ ഫെയിസ്ബുക്ക്, യൂട്യൂബ് ചാനലിലൂടെയും പ്രചരിപ്പിക്കുകയും പ്രസ്തുത വീഡിയോ 7 ലക്ഷത്തില്‍ അധികം ആളുകള്‍ കാണുകയും ചെയ്തിട്ടുണ്ട്. ഫിറോസ് ചുട്ടിപ്പാറ, പാലക്കാട്‌ എന്ന യൂട്യൂബറാണ് അങ്ങേയറ്റം ഗുരുതരമായ നിയമലംഗനം നടത്തുകയും അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുള്ളത്.

തീര്‍ത്തും നിയമവിരുദ്ധവും അപകടകരവും, ക്രിമിനല്‍ കുറ്റകൃത്യവുമായ കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മേല്‍ സോഷ്യല്‍ മീഡിയ ചാനലുകള്‍ക്ക് 72 ലക്ഷത്തില്‍ അധികം ആളുകള്‍ സബ്സ്ക്രൈബ്രഴ്സ് ആയിട്ടുണ്ട്.കുറ്റകരമായ വീഡിയോ 7 ലക്ഷത്തില്‍ അധികം ആളുകള്‍, കുട്ടികള്‍ ഉള്‍പ്പെടെ കണ്ടിട്ടുള്ളതിനാല്‍ അനുകരിക്കാൻ സാധ്യത ഉള്ളതും അപകടത്തില്‍ പെടാനുള്ള സാധ്യതയുള്ളതിനാലും അടിയന്തിര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും, ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ എടുക്കണമെന്നും, വീഡിയോ ഇന്റര്‍നെറ്റില്‍ നിന്നും ഡിലീറ്റ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക