വിദേശത്തിരുന്ന് തലാക്ക് ചൊല്ലി വിവാഹബന്ധം ഒഴിവാക്കിയ ഭര്‍ത്താവിനെ നടുറോഡിലിട്ട് ചോദ്യം ചെയ്ത് ഭാര്യ. വിദേശത്ത് നിന്ന് തിരികെ എത്തിയപ്പോഴായിരുന്നു വിചാരണ. പര്‍ദ്ദ ധരിച്ച സ്ത്രീയാണ് നാട്ടുകാരും ബന്ധുക്കളും നോക്കി നില്‍ക്കെ ഭര്‍ത്താവിനെ ബൈക്കില്‍ നിന്ന് വലിച്ചിറക്കി ചോദ്യം ചെയ്യുന്നത്. ഇയാള്‍ സുഹൃത്തിനൊപ്പം കയറി രക്ഷപ്പെടാന്‍ ശ്രമിക്കുമ്ബോഴാണ് ചുറ്റിപ്പിടിച്ച്‌ ബൈക്കില്‍ നിന്ന് വലിച്ചിറക്കുന്നത്.

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം ആകും മുന്നേയാണ് ഇയാള്‍ വിദേശത്തേക്ക് പോയത്. ബീഹാറിലെ ജഹനാബാദിലാണ് സംഭവം. ‘ഞാന്‍ നിങ്ങളെ പോകാന്‍ അനുവദിക്കില്ല കഴിഞ്ഞ 11 മാസം നിങ്ങള്‍ എന്താണ് ചെയ്തതെന്ന് മറന്നുപോയാ’ ഞാന്‍ എന്ത് തെറ്റാണ് നിങ്ങളോട് ചെയ്തത്’ എന്നു ചേദിച്ചാണ് ഇവര്‍ ഭര്‍ത്താവിനെ തടഞ്ഞുവയ്‌ക്കാന്‍ ശ്രമിക്കുന്നത്. ഡാനിഷ് എന്നാണ് യുവാവിന്റെ പേര് ഷഹബാസ് സെറീന്‍ എന്നാണ് യുവതിയുടെ പേര്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2019ലായിരുന്നു ഇവരുടെ വിവാഹം.സംഭവത്തില്‍ ഇടപെടാനും യുവാവിനെ കൊണ്ടുപോകാനുമെത്തിയ സുഹൃത്തിനെയും യുവതി ശകാരിക്കുന്നുണ്ട്. വിവാഹത്തിന് ശേഷം നാലുവര്‍ഷം കഴിഞ്ഞാണ് ഇയാള്‍ നാട്ടില്‍വരുന്നതും ഭാര്യയെ തലാക്ക് ചൊല്ലുന്നതും. ഇവര്‍ യുവാവിന്റെ വീടിന് മുന്നില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. ഭര്‍ത്താവ് വന്നതറിഞ്ഞ് സ്വന്തം വീട്ടില്‍ നിന്ന് യുവാവിന്റെ വീട്ടിലെത്തിയെങ്കിലും യുവതിയെ അവിടെ കയറാന്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ അനുവദിച്ചില്ല. അവരെ പുറത്താക്കി വീട് പൂട്ടുകയായിരുന്നു. യുവതി മണിക്കൂറുകളോളം പുറത്ത് കാത്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക