കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവും മുൻ മന്ത്രിയുമായ എ.സി മൊയ്തീന്റെ 15 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി. തട്ടിപ്പുമായി ബന്ധപ്പെട്ട പരിശോധനയില്‍ 36 വസ്തുവകകളാണ് കണ്ടുകെട്ടിയത്. ഇവ കുറ്റകൃത്യവുമായി ബന്ധപ്പെട്ട സ്വത്തുക്കളാണെന്ന് ഇഡി പറഞ്ഞു.

എ.സി.മൊയ്തീൻ എം.എല്‍.എയുടെ 28 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ചു. ബിനാമി ഇടപാടുകള്‍ നടന്നത് എ.സി.മൊയ്തീെൻറ നിര്‍ദേശപ്രകാരമെന്ന് ഇ.ഡി പറയുന്നു. ക്രമക്കേടുകള്‍ക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ജില്ല തല നേതാക്കള്‍ വരെ കൂട്ടുനിന്നുവെന്നും ഇ.ഡി പറയുന്നു. 150 കോടി രൂപയുടെ ക്രമക്കേടുകള്‍ നടന്നുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തട്ടിപ്പുമായി ബന്ധപ്പെട്ട പരിശോധനയില്‍ 36 വസ്തുവകകളാണ് കണ്ടുകെട്ടിയത്. ഇവ കുറ്റകൃത്യവുമായി ബന്ധപ്പെട്ട സ്വത്തുക്കളാണെന്ന് ഇഡി പറഞ്ഞു. എ.സി.മൊയ്തീൻ എം.എല്‍.എയുടെ 28 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ചു. ബിനാമി ഇടപാടുകള്‍ നടന്നത് എ.സി.മൊയ്തീെൻറ നിര്‍ദേശപ്രകാരമെന്ന് ഇ.ഡി പറയുന്നു. ക്രമക്കേടുകള്‍ക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ജില്ല തല നേതാക്കള്‍ വരെ കൂട്ടുനിന്നുവെന്നും ഇ.ഡി പറയുന്നു. 150 കോടി രൂപയുടെ ക്രമക്കേടുകള്‍ നടന്നുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.

വടക്കാഞ്ചേരി തെക്കുംകര പനങ്ങാട്ടുകരയിലെ മൊയ്തീന്‍റെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെ ഏഴോടെ തുടങ്ങിയ പരിശോധന 22 മണിക്കൂര്‍ പിന്നിട്ട് ബുധനാഴ്ച പുലര്‍ച്ച 5.10നാണ് അവസാനിച്ചത്. ഉദ്യോഗസ്ഥര്‍ മടങ്ങിയതിനു പിന്നാലെയാണ് അക്കൗണ്ടുകള്‍ ഇ.ഡി മരവിപ്പിച്ചത്. മച്ചാട് പരസ്പര സഹായ സഹകരണ സംഘം, യൂനിയൻ ബാങ്ക് എന്നിവയിലെ സ്ഥിരനിക്ഷേപമായ 31 ലക്ഷം രൂപയാണ് മരവിപ്പിച്ചത്. ബിനാമികളെന്ന് ഇ.ഡി സംശയിക്കുന്ന മൂന്നുപേരുടെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ഒരാള്‍ക്ക് വിവിധ സഹകരണ ബാങ്കുകളില്‍ അമ്ബതോളം അക്കൗണ്ടും മറ്റൊരാള്‍ക്ക് 25ഓളം അക്കൗണ്ടും ഉണ്ട്.

ഇത്രയേറെ അക്കൗണ്ടുകള്‍ ബിനാമി ഇടപാടിന് വേണ്ടിയാണെന്നാണ് ഇ.ഡിയുടെ നിഗമനം. ഇവരുമായി മൊയ്തീൻ നിരന്തരം ബന്ധപ്പെട്ടുവെന്നാണ് കണ്ടെത്തല്‍. മൊയ്തീന്‍റെ വീടിന് പുറമെ ചേര്‍പ്പില്‍ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി അനില്‍ സേഠ്, കോലഴിയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി സതീഷ്, ഷിജു, റഹീം എന്നിവരുടെ വീടുകളിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. ഇവര്‍ മൊയ്തീന്‍റെ ബിനാമികളാണെന്നാണ് ഇ.ഡി സംശയിക്കുന്നത്. ഷിജുവും റഹീമും മൊയ്തീന്‍റെ അകന്ന ബന്ധത്തിലുള്ളവരാണെന്നും പറയുന്നു. ഇവരുടെ പക്കല്‍നിന്ന് നിര്‍ണായകമായ പല രേഖകളും നിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ചോദ്യംചെയ്യാൻ മൊയ്തീനെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തുമെന്നാണ് ഇ.ഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇക്കാര്യം ഇ.ഡി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മൊയ്തീന്‍റെ ബന്ധുക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ബാങ്ക് തട്ടിപ്പില്‍ 18 പേരെയാണ് ഇ.ഡി പ്രതിപ്പട്ടികയില്‍ ചേ‍‍ര്‍ത്തിട്ടുള്ളത്. കേസിലെ പരാതിക്കാരൻ സുരേഷ്, പ്രതികളായ ബിജു കരീം, ജില്‍സ് എന്നിവരുടെയും രജിസ്ട്രാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് എന്നിവരുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് വിവരം. ക്രമക്കേടുകള്‍ നടത്താൻ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ രണ്ട് രജിസ്റ്ററുകള്‍ സൂക്ഷിച്ചിരുന്നതായി ഇ.ഡി കണ്ടെത്തിയതായി പറയുന്നു. മുന്‍ മന്ത്രിയുടെ കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ എഫ്.ഡിയായി കിടക്കുന്ന 31 ലക്ഷം രൂപ കണക്കില്‍ പെടാത്തതാണെന്നാണ് ഇ.ഡി വൃത്തങ്ങള്‍ പറയുന്നത്.

ബിനാമികള്‍ എന്ന് പറയപ്പെടുന്നവര്‍ക്ക് മൊയ്തീന്‍റെ സ്വാധീനത്തില്‍ 45 കോടി രൂപയോളം വായ്പ നല്‍കിയിട്ടുണ്ടെന്ന് ഇ.ഡി കണ്ടെത്തി. ഇവരെ ചോദ്യംചെയ്ത ശേഷമാവും മൊയ്തീന് നോട്ടീസ് നല്‍കുക. ഒരു സഹകരണ രജിസ്ട്രാറാണ് മൊയ്തീനെതിരെ മൊഴി നല്‍കിയതെന്നാണ് വിവരം. ബാങ്കുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടക്കുന്നതായും അത് തടയണമെന്നും സഹകരണ രജിസ്ട്രാര്‍ ആവശ്യപ്പെട്ടിട്ടും മൊയ്തീൻ ഇടപെടാത്തത് വായ്പ ക്രമക്കേടില്‍ മൊയ്തീന് പങ്കുള്ളതിനാലാകാം എന്നാണ് ഇ.ഡിയുടെ നിഗമനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക