റെയില്‍വേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് തന്റെ കാര്‍ ഓടിച്ചു കയറ്റി യു.പി മൃഗക്ഷേമ വകുപ്പ് മന്ത്രി ധര്‍മ്മപാല്‍ സിങ് സൈനി. ബറേലിയിലേക്കുള്ള ട്രെയിനില്‍ കയറുന്നതിനായാണ് മന്ത്രി ലഖ്നോ റെയില്‍വേ സ്റ്റേഷനിലെത്തിയത്. എന്നാല്‍, റെയില്‍വേ സ്റ്റേഷനിലെത്താൻ വൈകിയതിനെ തുടര്‍ന്ന് മന്ത്രി പ്ലാറ്റ്ഫോമിലേക്ക് കാറോടിച്ച്‌ കയറ്റുകയായിരുന്നു.

പ്ലാറ്റ്ഫോമിലേക്ക് അപ്രതീക്ഷിതമായി മന്ത്രിയുടെ കാര്‍ എത്തിയതോടെ വലിയ ബഹളമാണ് റെയില്‍വേ സ്റ്റേഷനിലുണ്ടായത്. റെയില്‍വേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് മന്ത്രിയുടെ കാര്‍ എത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് പോകാനുള്ള റാമ്ബിലൂടെയായിരുന്നു മന്ത്രിയുടെ കാറെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹൗറ എക്സ്പ്രസില്‍ കയറുന്നതിനായാണ് അദ്ദേഹം ലഖ്നോ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയത്.മന്ത്രി കാറുമായി റെയില്‍വേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് കയറുന്ന സമയത്ത് ആര്‍.പി.എഫ് ഉള്‍പ്പടെ സംഭവസ്ഥലത്തുണ്ടായിരുന്നു. നേരത്തെ അലഞ്ഞു തിരിയുന്ന കന്നുകാലികളുമായി ബന്ധപ്പെട്ട മന്ത്രിയുടെ പ്രസ്താവനയും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക