റോബര്‍ട്ട് വാദ്ര ലണ്ടനിലെ ബംഗ്ലാവ് മോടി പിടിപ്പിച്ച്‌ താമസമാക്കിയത് കുറ്റകൃത്യത്തില്‍ നിന്ന് സമ്ബാദിച്ച പണം ഉപയോഗിച്ചെന്ന് ഇഡി കോടതിയെ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് പ്രതിരോധ ഇടപാടുകാരനും ലണ്ടൻ ആസ്ഥാനമായുള്ള പിടികിട്ടാപ്പുള്ളിയുമായ സഞ്ജയ് ഭണ്ഡാരിയുമായി ചേര്‍ന്ന് സമ്ബാദിച്ച പണം ഉപയോഗിച്ചാണ് ലണ്ടനില്‍ വാദ്ര ബംഗ്ലാവ് സ്വന്തമാക്കിയത്. വിവാദ ആയുധ ഇടപാടുകാരനായ സഞ്ജയ് ഭണ്ഡാരി പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ അടുത്ത കൂട്ടാളിയാണ്.

സോണിയയടുടെ മരുമകൻ റോബര്‍ട്ട് വാദ്രയുമായി ഭണ്ഡാരിക്കുള്ള ബന്ധത്തെക്കുറിച്ച്‌ 2018 മുതല്‍ ഇഡി സജീവമായി അന്വേഷിക്കുന്നുണ്ട്. ഒളിവില്‍പ്പോയ ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിക്ക് വേണ്ടി പ്രവര്‍ത്തിച്ച സിസി തമ്ബി റോബര്‍ട്ട് വാദ്രയുടെ അടുത്ത അനുയായിയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രത്യേക കോടതിയെ അറിയിച്ചു. ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കൂട്ടുപ്രതികളായ സിസി തമ്ബി, സുമിത് ചദ്ദ എന്നിവര്‍ക്കെതിരെ ഏജൻസി സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വദ്രയും സിസി തമ്ബിയും ഫരീദാബാദില്‍ ഒരു വലിയ ഭൂമി വാങ്ങുകയും പരസ്പരം സാമ്ബത്തിക ഇടപാടുകള്‍ നടത്തിയതായും കുറ്റപത്രത്തില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആയുധ ഇടപാടുകളില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ഭണ്ഡാരി നിലവില്‍ യുകെയില്‍ ഒളിവു ജീവിതം നയിക്കുകയാണ്. സിസി തമ്ബിയെ 2020 ജനുവരിയില്‍ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ സോണിയയുടെ പേഴ്സണല്‍ അസിസ്റ്റന്റ് പിപി മാധവനാണ് തന്നെ വദ്രയ്‌ക്ക് പരിചയപ്പെടുത്തിയതെന്ന് തമ്ബി ഏജൻസിക്ക് മൊഴി നല്‍കിയിരുന്നു.

യുപിഎ ഭരണകാലത്ത് ഒപ്പുവച്ച നിരവധി പ്രതിരോധ കരാറുകളില്‍ നിന്ന് ലഭിച്ച കമ്മീഷനില്‍ നിന്ന് ലണ്ടനിലും യുഎഇയിലും സംഘം സ്വത്തുക്കള്‍ വാങ്ങി കൂട്ടിയതായി ഇഡി കണ്ടെത്തിയിരുന്നു. സഞ്ജയ് ഭണ്ഡാരിയെ ഇന്ത്യയ്‌ക്ക്് കൈമാറാൻ യുകെ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കിയിരിക്കുകയാണ് ഭണ്ഡാരി. കേസില്‍ ഇതുവരെ 27 കോടി രൂപയുടെ സ്വത്തുക്കള്‍ ഏജൻസി കണ്ടുകെട്ടിയിട്ടുണ്ട്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക