രണ്ട് യുവതികളുമായി ഒരേസമയം ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടയിൽ പിടിയിലായ സന്യാസിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യൻ ആൾദൈവം, ഇന്ത്യൻ സ്വാമി എന്നെല്ലാം ആണ് വീഡിയോയുടെ പ്രചരണത്തിനായി ഉപയോഗിക്കുന്ന ടാഗ് ലൈനുകൾ. എന്നാൽ വീഡിയോയിൽ കാണുന്ന വ്യക്തി യഥാർത്ഥത്തിൽ ഇന്ത്യക്കാരൻ അല്ല നേരെമറിച്ച് ശ്രീലങ്കക്കാരനായ ഒരു ബുദ്ധ സന്യാസിയാണ്.

ആത്മീയ കേന്ദ്രത്തിലെ പൂജ തടസ്സപ്പെടുത്തിയതിൽ നിന്നും കലാപം പൊട്ടിപ്പുറപ്പെടുമോ

Posted by Ajith Kalavoor on Wednesday, 26 July 2023

അർത്ഥനഗ്നനായ സ്വാമിയും രണ്ട് അർത്ഥ നഗ്നകളായ യുവതികളും ഒരു മുറിയിൽ കാമപൂരണത്തിൽ ഏർപ്പെടുമ്പോൾ വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് എത്തുന്ന ഒരുപറ്റം ആളുകൾ ഇവരെ കൈകാര്യം ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ‘ഗുരുജിയെ’ മാത്രമല്ല കൂടെയുള്ള സ്ത്രീകളെയും കടന്നുകയറ്റക്കാർ ദണ്ഡു പോലുള്ള എന്തോ വസ്തു ഉപയോഗിച്ച് മർദ്ദിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗുരുജി അഥവാ നിർമ്മൽ സിങ് ജി എന്നറിയപ്പെടുന്ന ഇന്ത്യൻ ആൾദൈവമാണെന്നാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നവർ അവകാശപ്പെടുന്നത്. എന്നാൽ ഇത് അദ്ദേഹം അല്ല എന്ന് വസ്തുതാപരമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. നിർമ്മൽ സിംഗ് ജി അഥവാ ഗുരുജി 2007ൽ അന്തരിച്ച വ്യക്തിയാണ്. വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത് ഒരു ശ്രീലങ്കൻ ബുദ്ധ സന്യാസിയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക