കോട്ടയത്ത് ഓക്സിജൻ ഡിജിറ്റൽ ഷോറൂം അവതരിപ്പിച്ച മിഡ്നൈറ്റ് സെയിൽ വമ്പൻ ഹിറ്റ്. നാഗമ്പലത്തെ ഓക്സിജന്റെ ഷോറൂമിലേക്ക് ജനം അക്ഷരാർത്ഥത്തിൽ ഇടിച്ചുകയറുകയാണ്. എൽഇഡി ടിവി, വാഷിംഗ് മെഷീൻ, മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങി അയൺ ബോക്സിനും ഇൻഡക്ഷൻ കുക്കറിനും വരെ വമ്പൻ വിലക്കുറവാണ് പുലർച്ച വരെ നീണ്ടുനിൽക്കുന്ന മിഡ്നൈറ്റ് സെയിലിൽ പ്രഖ്യാപിച്ചത്. കോട്ടയത്ത് ആദ്യമായിട്ടാണ് ഇതുപോലെ ഒരു വ്യാപാരം നടക്കുന്നത്. അതുകൊണ്ടുതന്നെ ആയിരക്കണക്കിന് ആളുകളാണ് വിലക്കുറവിൽ സാധനങ്ങൾ സ്വന്തമാക്കാൻ ഷോറൂമിലേക്ക് ഇടിച്ചു കയറുന്നത് ജനക്കൂട്ടത്തിന്റെ വീഡിയോ ചുവടെ കാണാം.

വമ്ബൻ വിലക്കിഴിവുമായി ഇന്ന് രാത്രി കോട്ടയം നഗരത്തില്‍ ആദ്യമായി അവതരിപ്പിക്കുന്ന ‘ഓക്സിജൻ ഓണം മിഡ്നൈറ്റ് സെയിലി’ലെ വിലക്കിഴിവുകള്‍ ഓക്സിജൻ പുറത്തുവിട്ടിരുന്നു. 4990 രൂപ മുതല്‍ സ്മാര്‍ട്ട് എല്‍.ഇ.ഡി ടിവികളും വാഷിംഗ് മെഷീനുകളും വിപണനം നടത്തും എന്നതാണ് ഏറ്റവും ബംബര്‍ ഓഫര്‍. ഫോണുകള്‍ 499 രൂപ മുതലും അയേണ്‍ ബോക്‌സുകള്‍ 199 രൂപ മുതലും കുക്കറുകള്‍ 299 രൂപ മുതലും വില്‍പ്പന നടക്കും. 19990 രൂപ മുതല്‍ ബ്രാൻഡഡ് ലാപ്‌ടോപ്പുകള്‍ മിഡ്നൈറ്റ് സെയിലി’ലൂടെ വില്‍പ്പന നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മറ്റെല്ലാ പ്രോഡക്റ്റുകള്‍ക്കും അതിഗംഭീര ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ന് രാത്രി 9 മുതല്‍ പുലര്‍ച്ചെ വരെ മാത്രമാണ് ഓഫറുകള്‍ ബാധകമായിരിക്കുക. ഓക്സിജൻ ഡിജിറ്റല്‍ ഗ്രൂപ്പിന്റെ കോട്ടയം നെഹ്‌റു സ്റ്റേഡിയം ജങ്ഷനിലെ ഷോറൂമില്‍ മാത്രമാകും മിഡ്നൈറ്റ് സെയില്‍ ഉണ്ടായിരിക്കുക. അപ്പോള്‍ തന്നെ സ്പോട്ട് വായ്പകള്‍ക്കും മറ്റെങ്ങും ലഭിക്കാത്ത ഇ.എം.ഐ ഓഫറുകള്‍ക്കുമായി വിവിധ ബാങ്കുകളുടെ പ്രതിനിധികളും ഓക്സിജൻ ഷോറൂമില്‍ ഉണ്ടായിരിക്കും.ക്യാഷ് ബാക്ക് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. ലോകോത്തര ബ്രാൻഡുകളുടെ മികച്ച ഉത്പന്നങ്ങള്‍ മറ്റെവിടെയും ലഭിക്കാത്ത അത്ഭുതപ്പെടുത്തുന്ന വിലക്കിഴിവില്‍ ഓക്സിജൻ ഓണം മിഡ്നൈറ്റ് സെയിലില്‍ വില്‍പ്പന നടത്തുമെന്ന് ഓക്സിജൻ പ്രതിനിധികള്‍ അറിയിച്ചു.

കോട്ടയത്ത് ആദ്യമായാണ് രാത്രി മുഴുവൻ നീണ്ടുനില്‍ക്കുന്ന മിഡ്നൈറ്റ് സെയില്‍ ഒരു വ്യാപാര സ്ഥാപനം അവതരിപ്പിക്കുന്നത്. രാജ്യത്തെയും അന്തര്‍ദേശീയ തലത്തിലെയും ഏറ്റവും മികച്ച ബ്രാൻഡുകളുടെ ഏറ്റവും പുതിയ മോഡല്‍ ഉത്പന്നങ്ങള്‍ ഓണ്‍ലൈൻ ഷോപ്പിങ്ങിനെപ്പോലും വെല്ലുന്ന വിലക്കുറവില്‍ ഒറ്റരാത്രി കച്ചവടത്തിലൂടെ വിറ്റഴിക്കാനാണ് ഓക്സിജൻ പദ്ധതി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക