അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ലിച്ചി എന്നറിയപ്പെടുന്ന അന്ന രാജന്‍. അങ്കമാലി ഡയറീസ് ഹിറ്റ് ആയതോടെ അതില്‍ ലിച്ചിയായി എത്തിയ അന്നയും ശ്രദ്ധ നേടി. നിരവധി ആരാധകരുള്ള താരത്തിന്റെ ഓരോ ഫോട്ടോഷൂട്ടുകളും ട്രെന്‍ഡിംഗായി മാറാറുണ്ട്. സിനിമയില്‍ അത്ര തിളങ്ങുന്നില്ലെങ്കിലും മോഡിലിംഗില്‍ സജീവമാണ് താരം. ആ ചിത്രങ്ങളെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുമുണ്ട്.

ഇപ്പോഴിതാ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എസ് ഭാരത്തിന്റെ സുല്‍ത്താൻ ബത്തേരി ഷോ റൂമിന്റെ ഉദ്ഘാടന ദിവസം അന്ന നടത്തിയ റാമ്ബ് വോക്ക് വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. നാടൻ വേഷത്തില്‍ അതി മനോഹാരിയായി എത്തിയ അന്നയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ആദ്യമായിട്ടാണ് അന്ന ഇത്തരത്തില്‍ ഒരു ഫാഷൻ ഷോയുടെ റാമ്ബില്‍ നടക്കുന്നത്. പതിവു പോലെ താരത്തിന്റെ പുതിയ വീഡിയോയും ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലിച്ചി എന്ന് പറഞ്ഞാലേ അന്നയെ കൂടുതല്‍ ആളുകള്‍ അറിയൂ. അന്നയുടെ സ്വപ്നം സിനിമയാണെങ്കിലും പ്രൊഫഷണലി നഴ്സ് ആണ് അന്ന. സിനിമയില്‍ അവസരം ലഭിക്കാതെ വന്നപ്പോള്‍ ജോലിക്കായി വിദേശത്തേക്ക് പോകാൻ നില്‍ക്കുന്ന സമയത്ത് ആണ് താരത്തിന് അങ്കമാലി ഡയറീസ് ചിത്രത്തിലേക്ക് ക്ഷണം വരുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയ്ക്ക് വേണ്ടി ജോലി പോലും അന്ന വേണ്ടെന്ന് വച്ചു. അതിനു ശേഷം മോഹൻലാലിന്റെ വെളിപാടിന്റെ പുസ്തകത്തില്‍ താരം അഭിനയിച്ചു. എങ്കിലും സിനിമയില്‍ സജീവമായി തിളങ്ങി നില്ക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക