അമേരിക്കയില്‍ നടന്നുകൊണ്ടിരിക്കുന്ന യു എസ് മാസ്റ്റേഴ്സ് ടി10 ലീഗില്‍ ഗംഭീര പ്രകടനവുമായി മലയാളി താരം എസ് ശ്രീശാന്ത്. മോറിസ് വില്ലെ യൂണിറ്റിയും ടെക്സാസ് ചാര്‍ജേഴ്സും തമ്മില്‍ നടന്ന മത്സരത്തില്‍ മോറിസ് വില്ലെയ്ക്ക് വേണ്ടിയാണ് ഗംഭീര പ്രകടനം ശ്രീശാന്ത് പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ടെക്സാസിനെതിരെ രണ്ടോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി കൊണ്ട് നാല് വിക്കറ്റുകള്‍ ശ്രീശാന്ത് വീഴ്ത്തി.

നിശ്ചിത 10 ഓവറില്‍ 18 പന്തില്‍ 36 റണ്‍സ് നേടിയ സ്റ്റീവൻസിൻ്റെ മികവില്‍ 109 റണ്‍സ് ടെക്സാസ് നേടി. മറുപടി ബാറ്റിങില്‍ 10 ഓവറില്‍ 75 റണ്‍സ് നേടുവാൻ മാത്രമേ ശ്രീശാന്തിൻ്റെ മോറിസ് വിലയ്ക്ക് നേടുവാൻ സാധിച്ചുള്ളൂ. മുൻ ഇന്ത്യൻ സ്പിന്നര്‍ ഹര്‍ഭജൻ സിങ്ങാണ് മോറിസ് വില്ലെ യൂണിറ്റിയുടെ ക്യാപ്റ്റൻ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ടോവറില്‍ 10 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ മൊഹമ്മദ് ഹഫീസാണ് മോറിസ് വില്ലെയെ തകര്‍ത്തത്.പോയിൻ്റ് ടേബിളില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും 5 പോയിൻ്റ് നേടി മൂന്നാം സ്ഥാനത്താണ് മോറിസ് വില്ലെയുള്ളത്. വിജയത്തോടെ പോയിൻ്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് എത്തുവാൻ ടെക്സാസ് ചാര്‍ജേഴ്സിന് സാധിച്ചു. മിസ്ബ ഉള്‍ ഹഖ് നയിക്കുന്ന ന്യൂയോര്‍ക്ക് വാരിയേഴ്സാണ് രണ്ടാം സ്ഥാനത്തുള്ളത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക