വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന അഭ്യര്‍ഥനയുമായി കെഎസ്‌ഇബി. വൈകുന്നേരം ആറുമുതല്‍ രാത്രി 11വരെ അത്യാവശ്യ ഉപകരണങ്ങള്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ എന്നാണ് കെഎസ്‌ഇബി അറിയിച്ചിരിക്കുന്നത്. വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തേണ്ട സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും സംസ്ഥാനത്തിന് പുറത്തുനിന്നു കിട്ടുന്ന വൈദ്യുതിയില്‍ 300 മെഗാവാട്ടിന്‍റെ കുറവ് വന്നതായും കെഎസ്‌ഇബി അറിയിച്ചു.

ഈ വര്‍ഷം 45 ശതമാനത്തോളം മഴ കുറവുണ്ടായ സാഹചര്യത്തില്‍ കേരളത്തിലെ ഡാമുകളിലെ ജല ലഭ്യത കുറവാണ്. ഇതിനാല്‍ ജല വൈദ്യുത പദ്ധതികളില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനം പരിമിതമാണെന്നും അതുകൊണ്ടുതന്നെ വൈദ്യുതി കരുതലോടെ വേണം ഉപയോഗിക്കാണമെന്നും മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉര്‍ജക്ഷമത കൂടിയ വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുകയും ആവശ്യമില്ലാത്തതും ഉപയോഗം കഴിഞ്ഞതുമായ വൈദ്യുത ഉപകരണങ്ങള്‍ സ്വിച്ച്‌ ഓഫ് ചെയ്യണമെന്നും മന്ത്രി അറിയിച്ചു. ഈ മാസം കാര്യമായ തോതില്‍ മഴ കിട്ടിയില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക