സജീവ രാഷ്ട്രീയത്തില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗത്വം ഏറ്റെടുത്തേക്കില്ലെന്ന് സൂചന. നേരത്തെതന്നെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനി പാര്‍ട്ടി പദവികള്‍ ഏറ്റെടുക്കാനില്ലെന്ന തീരുമാനം അദ്ദേഹം ഹൈക്കമാന്‍റിനെ അറിയിക്കും. ഒപ്പം രമേശ് ചെന്നിത്തലയെ തന്‍റെ ഒഴിവിലേയ്ക്ക് പരിഗണിക്കണം എന്ന ആവശ്യവും അദ്ദേഹം മുന്നോട്ടു വച്ചേക്കും.

കഴിഞ്ഞ വര്‍ഷം രാജ്യസഭാ കാലാവധി കഴിഞ്ഞ് ഡല്‍ഹി വാസം അവസാനിപ്പിച്ച്‌ കേരളത്തിലെത്തിയ ഉടന്‍ തന്നെ താനിനി സജീവ രാഷ്ട്രിയത്തിലേയ്ക്ക് ഇല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് മൂത്ത മകന്‍ അനില്‍ ആന്‍റണി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹം മാധ്യമങ്ങളോടായി നടത്തിയ ഏക പ്രതികരണത്തിലും ‘ഞാന്‍ മടുത്തു, ഇനി സജീവ രാഷ്ട്രീയത്തിലേയ്ക്കില്ല’ എന്നദ്ദേഹം ആവര്‍ത്തിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെയാണ് കഴിഞ്ഞ ദിവസം എഐസിസി അധ്യക്ഷന്‍ പുറത്തുവിട്ട പ്രവര്‍ത്തക സമിതി അംഗങ്ങളുടെ പാനലില്‍ എകെ ആന്‍റണിയും ഇടം പിടിച്ചത്. ഇതേ തുടര്‍ന്ന് പുതിയ ലിസ്റ്റിനെ സംബന്ധിച്ച്‌ ആന്‍റണി പ്രതികരിച്ചിരുന്നില്ല.എന്നാല്‍ തീരുമാനം നേരിട്ട് സോണിയ ഗാന്ധിയേയും കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന ഖാര്‍ഗെയേയും അറിയിക്കാനാണ് ആന്‍റണിയുടെ തീരുമാനം.

പറഞ്ഞ വാക്ക് വിഴുങ്ങുന്ന നിലപാട് ആന്‍റണിക്കില്ല. പറഞ്ഞത് തിരുത്തി മറ്റൊന്ന് പ്രവര്‍ത്തിയെന്ന നിലപാട് ജീവിതത്തിലിന്നുവരെ ആന്‍റണി ചെയ്തിട്ടുമില്ല.അതിനാല്‍തന്നെ സജീവ രാഷ്ട്രീയത്തിലേയ്ക്ക് ഇനിയില്ലെന്ന മുന്‍ തീരുമാനം തിരുത്താനോ പിന്‍വലിക്കാനോ അദ്ദേഹം തയ്യാറല്ലെന്നാണ് സൂചന.

ഇതോടെ രമേശ് ചെന്നിത്തലയ്ക്ക് പ്രവര്‍ത്തക സമിതിയിലേയ്ക്ക് വഴി തുറക്കുകയാണ്. നിലവില്‍ സമിതിയില്‍ സ്ഥിരാംഗത്വം മാത്രമാണ് ചെന്നിത്തലയ്ക്കുള്ളത്. അതില്‍ അദ്ദേഹം കടുത്ത അമര്‍ഷത്തിലുമായിരുന്നു. ഇത് പരിഹരിക്കാനും ആന്‍റണിയുടെ തീരുമാനത്തോടെ കഴിയും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക