ഇന്ത്യക്കാരായ ടെക്കി ദമ്ബതികളെയും മകനെയും അമേരിക്കയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശികളായ യോഗേഷ് (37), ഭാര്യ പ്രതിഭ (35) ആറ് വയസുകാരനായ മകൻ യഷ് എന്നിവരാണ് മരിച്ചത്. മൂന്നുപേരുടെയും ശരീരത്തില്‍ വെടികൊണ്ടിട്ടുണ്ട്.

ഭാര്യയേയും മകനെയും വെടിവച്ച്‌ കൊന്നശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍മാരായ ദമ്ബതികള്‍ കഴിഞ്ഞ ഒൻപത് വര്‍ഷമായി അമേരിക്കയിലാണ് താമസിക്കുന്നത്.മകൻ ദിവസവും തന്നെ ഫോണ്‍ വിളിക്കാറുണ്ടായിരുന്നെന്നും മൂന്നുപേരുടെയും മൃതദേഹങ്ങളും നാട്ടിലെത്തിക്കണമെന്നും യുവാവിന്റെ മാതാവ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക