കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെ പ്രഖ്യാപിച്ചു. 39 അംഗ പ്രവര്‍ത്തക സമിതിയെയാണ് പ്രഖ്യാപിച്ചത്. എകെ ആന്റണിയെ സമിതിയില്‍ നിലനിര്‍ത്തി. കേരളത്തിൽനിന്ന് ആൻറണിയെ കൂടാതെ സ്ഥിര അംഗങ്ങളായി കെ സി വേണുഗോപാലും, ശശി തരൂരുമാണുള്ളത്. ഇടയ്ക്ക് കോൺഗ്രസ് ദേശീയ നേതൃതവുമായി ഇടഞ്ഞ സച്ചിൻ പൈലറ്റും സ്ഥിര അംഗമായി. കേരളത്തിൽനിന്ന് ആൻറണിയെ കൂടാതെ സ്ഥിര അംഗങ്ങളായി കെ സി വേണുഗോപാലും, ശശി തരൂരുമാണുള്ളത്. ഇടയ്ക്ക് കോൺഗ്രസ് ദേശീയ നേതൃതവുമായി വരെയിടഞ്ഞ സച്ചിൻ പൈലറ്റും സ്ഥിര അംഗമായി. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുറമേ പ്രിയങ്ക ഗാന്ധിയും പുതുതായി പ്രവർത്തകസമിതിയിൽ ഇടം നേടിയിട്ടുണ്ട്.

പ്രവർത്തകസമിതിയിൽ സ്ഥിരാംഗത്വം ഉറപ്പിച്ചിരുന്ന രമേശ് ചെന്നിത്തലയ്ക്ക് പക്ഷേ സ്ഥിരം ക്ഷണിതാവായി തുടരേണ്ടിവന്നു. പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയിൽ കേരളത്തിൽനിന്ന് കൊടിക്കുന്നിൽ സുരേഷും ഇടം നേടി. 39 സ്ഥിര അംഗങ്ങൾ, 32 സ്ഥിരം ക്ഷണിതാക്കൾ, 9 പ്രത്യേക ക്ഷണിതാക്കൾ, പോഷക സംഘടനകളുടെ ദേശീയ അധ്യക്ഷ പദവി വഹിക്കുന്ന നാല് പേർ എക്സൊഫീഷ്യയോ അംഗങ്ങൾ എന്നിങ്ങനെയാണ് കോൺഗ്രസിന്റെ പരമോന്നത സമിതിയുടെ ഘടന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തരൂരിനായി വാദിച്ച്‌ ഖാര്‍ഗെയും സോണിയയും: പ്രവര്‍ത്തന പരിചയമുള്ള മുതിര്‍ന്ന നേതാവ് വേണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് എകെ ആന്‍റണിയെ പ്രവര്‍ത്തക സമിതിയില്‍ നിലനിര്‍ത്തിയത്. അതേസമയം, ശശി തരൂരിനെ പ്രവര്‍ത്തന സമിതിയില്‍ ഉള്‍പ്പെടുത്താന്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുതിര്‍ന്ന നേതാവും മുന്‍ അധ്യക്ഷയുമായ സോണിയ ഗാന്ധി എന്നിവര്‍ ശക്തമായി വാദിച്ചുവെന്നാണ് വിവരം. ഇതോടെ എകെ ആന്റണിയും കെസി വേണുഗോപാലും കഴിഞ്ഞാൽ കേരളത്തിൽ നിന്നുള്ള പാർട്ടിയുടെ ഏറ്റവും പ്രധാന നേതാവായി മാറുകയാണ് തരൂർ. ഉമ്മൻചാണ്ടിയുടെ അഭാവത്തിൽ അദ്ദേഹത്തിൻറെ ഒഴിവിലേക്കാണ് തരൂരിനെ നിയോഗിച്ചിരിക്കുന്നത് എന്നതും കേരള ഘടകത്തിനുള്ള കൃത്യമായ സൂചനയാണ്.

അതൃപ്ത്തി പരസ്യമായി തുറന്നടിച്ച് ചെന്നിത്തല

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ അംഗത്വം നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. തനിക്ക് ഇപ്പോള്‍ ലഭിച്ചത് 19 വര്‍ഷം മുൻപുള്ള സ്ഥാനമാണെന്ന് ചെന്നിത്തല പറഞ്ഞു.പ്രവര്‍ത്തക സമിതി പ്രഖ്യാപനത്തിന് മുൻപ് പാര്‍ട്ടിയില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഇടം നേടാനുള്ള ചരടുവലികള്‍ ചെന്നിത്തല നേരത്തേ നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ദേശീയ നേതൃത്വവുമായുള്ള ബന്ധം തനിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു ചെന്നിത്തല. എന്നാല്‍ കേരളത്തില്‍ നിന്നും പുതുതായി ശശി തരൂരിനെയാണ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക