പത്തനംതിട്ട: പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷൻ കോമ്ബൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ലോട്ടറി ഓഫിസില്‍ അതിക്രമിച്ച്‌ കയറി (Pathanamthitta Lottery office attack) നാശനഷ്‌ടം ഉണ്ടാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. ലോട്ടറി ഏജന്‍റായ നാരങ്ങാനം സ്വദേശി വിനോദാണ് (Vinod) ഇന്നലെ (August 18) അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷൻ കോമ്ബൗണ്ടിലെ കെട്ടിടത്തിന്‍റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിനുള്ളില്‍ അതിക്രമിച്ച്‌ കയറി ഇയാള്‍ കമ്ബ്യൂട്ടറും പ്രിന്‍ററും നശിപ്പിക്കുകയായിരുന്നു.

ജില്ല ലോട്ടറി ഓഫിസര്‍ എൻ ആര്‍ ജിജിയുടെ (N R Jiji) മൊഴിയുടെ അടിസ്ഥാനത്തില്‍ എസ് ഐ സജു എബ്രഹാം രജിസ്റ്റര്‍ ചെയ്‌ത കേസില്‍ പത്തനംതിട്ട പൊലീസാണ് ഇയാളെ പിടികൂടിയത്. ലോട്ടറി ഓഫിസ് കത്തിക്കുമെന്ന് വിളിച്ച്‌ പറഞ്ഞുകൊണ്ട് റിസപ്ഷൻ കൗണ്ടറില്‍ കടന്ന് അക്രമം നടത്തുകയായിരുന്നു ഇയാള്‍. സമ്മാനങ്ങള്‍ കുറവാണെന്നും സമ്മാനത്തുക ലഭിക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു ഇയാളുടെ പരാക്രമം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

'കോൾ ദി പോലീസ്, നോ പ്രോബ്ലം';പത്തനംതിട്ട ലോട്ടറി ഓഫീസിൽ അതിക്രമം; ഓഫീസ് ഉപകരണങ്ങൾ എറിഞ്ഞുടച്ചു, പ്രതി കസ്റ്റഡിയിൽ #Pathanamthitta #LotteryOffice #Crime

Posted by Mathrubhumi News on Friday, 18 August 2023

റിസപ്ഷനിലെ ജീവനക്കാരോട് തട്ടിക്കയറി പ്രിന്‍ററും കമ്ബ്യൂട്ടറും എടുത്ത് താഴെയിട്ട് പൊട്ടിക്കുകയായിരുന്നു. തടഞ്ഞപ്പോള്‍ കയ്യേറ്റത്തിനും മുതിര്‍ന്നു. കൂടാതെ വെല്ലുവിളി നടത്തുകയും ചെയ്‌തു. ഉപകരണങ്ങള്‍ തകര്‍ത്തതില്‍ ആകെ 40,000 രൂപയുടെ നഷ്‌ടം ഉണ്ടായതായി ജില്ല ലോട്ടറി ഓഫിസറുടെ മൊഴിയില്‍ പറയുന്നു. സ്റ്റേഷനില്‍ അറിയിച്ചത് അനുസരിച്ച്‌ എത്തിയ പൊലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും ചേര്‍ന്നാണ് വിനോദിനെ കീഴ്‌പ്പെടുത്തിയത്.

റിസപ്ഷനില്‍ ഡ്യൂട്ടി ചെയ്‌തിരുന്ന വിനോദ് കുമാര്‍, ദിവസവേതന ജീവനക്കാരി ആശ എന്നിവരെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്‌തു. പൊതുമുതല്‍ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഇന്നലെ റിമാൻഡ് ചെയ്‌തു.

‘ഗാന്ധിയന്‍ മാര്‍ഗം വെടിഞ്ഞ് ഹിംസയിലേക്ക് നീങ്ങുന്നു’ (Lottery office attack) : ‘നൂറ് രൂപ പോലും ഗ്യാരന്‍റി ലോട്ടറി വകുപ്പ് ഏജന്‍റുമാര്‍ക്ക് നല്‍കുന്നില്ല. ലോട്ടറിയുടെ പേര് പറഞ്ഞ് സാധാരണക്കാരെ കബളിപ്പിക്കുകയാണ്. സത്യാവസ്ഥ എല്ലാവരും മനസിലാക്കണം. ഗാന്ധിയന്‍ മാര്‍ഗം വെടിഞ്ഞ് ഹിംസയിലേക്ക് നീങ്ങുന്നു. എന്‍റെ പേര് വിനോദ്’- എന്ന് പറഞ്ഞായിരുന്നു യുവാവിന്‍റെ പരാക്രമം. പ്രതി വിനോദ് ഷര്‍ട്ട് ധരിക്കാതെ കൈലിയുടുത്താണ് ഓഫിസില്‍ എത്തിയത്. ഓഫിസ് കത്തിക്കാനാണ് വരുന്നതെന്ന് പറഞ്ഞായിരുന്നു ഓഫിസിനുള്ളിലേക്ക് കയറി വന്നത്. ഓഫിസിലേക്ക് കടന്നു ചെന്ന ഇയാള്‍ റിസപ്ഷനിലിരുന്ന ജീവനക്കാരിക്ക് നേരെ തട്ടിക്കയറി. തുടര്‍ന്ന് അവരുടെ മേശപ്പുറത്തിരുന്ന പ്രിന്റര്‍ എറിഞ്ഞുടച്ചു. തുടര്‍ന്ന് അസഭ്യം പറഞ്ഞു കൊണ്ട് കമ്ബ്യൂട്ടര്‍ മോണിറ്റര്‍ അടിച്ചു തകര്‍ത്തു.

ജീവനക്കാര്‍ ഇടപെട്ടപ്പോള്‍ ഇയാള്‍ അവരെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.ലോട്ടറിയാണ് തന്‍റെ ഉപജീവനമാര്‍ഗം, നിങ്ങള്‍ സാധാരണ ജനങ്ങളെ പറ്റിക്കുകയാണ്’ എന്ന് ഇയാള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. ലോട്ടറികള്‍ക്ക് സമ്മാനം നല്‍കാതെ കബളിപ്പിക്കുന്നതാണ് പ്രകോപനത്തിന് കാരണമെന്നാണ് വിനോദ് മാധ്യമങ്ങളോട് പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക