ന്യൂഡല്‍ഹി: കശ്മീരിലെ നയസമീപനങ്ങളുടെ പേരില്‍ മോദി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഷെഹ്ല റഷീദ് നിലപാട് മാറ്റി. മോദി സര്‍ക്കാരിനു കീഴില്‍ ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതായി ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയൻ മുൻ വൈസ് പ്രസിഡന്റ് കൂടിയായ ഷെഹ്ല റഷിദ് ട്വീറ്റ് ചെയ്തു. മോദി സര്‍ക്കാരിനും ജമ്മു കശ്മീരിലെ ലെഫ്റ്റനന്റ് ഗവര്‍ണറിനും കീഴില്‍ താഴ്‌വരയിലെ മനുഷ്യാവകാശങ്ങള്‍ മെച്ചപ്പെട്ടതായി ഷെഹ്‌ല എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ആം വകുപ്പ് റദ്ദാക്കിയതിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഹര്‍ജിക്കാരില്‍ ഒരാളായിരുന്നു ഷെഹ്ല. പിന്നീട് അവര്‍ തന്റെ പേര് പരാതിക്കാരുടെ പട്ടികയില്‍ നിന്ന് പിൻവലിക്കുകയും ചെയ്തു.’ ഇത് സമ്മതിക്കുക വിഷമമാണെങ്കിലും മോദി സര്‍ക്കാരിനും, ജമ്മു കശ്മീരിലെ ലെഫ്റ്റനന്റ് ഗവര്‍ണറിനും കീഴില്‍ കശ്മീരിലെ മനുഷ്യാവകാശ റെക്കോഡ് മെച്ചപ്പെട്ടു. സര്‍ക്കാര്‍ വ്യക്തമായ നിലപാട് സ്വീകരിച്ചത് നിരവധി ജീവനുകള്‍ രക്ഷിക്കാൻ സഹായകമായി’, ഷെഹ്ല കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2016ല്‍ രാജ്യദോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ പ്രക്ഷോഭങ്ങളില്‍ പങ്കാളിയായിരുന്നു. കശ്മീരില്‍ സൈന്യത്തിന്റെ ഇടപെടലുകളില്‍ പ്രതിഷേധിച്ച ഷെഹ്‌ല ഐഎഎസ് ഉദ്യോഗസ്ഥൻ ഷാ ഫൈസല്‍ സ്ഥാപിച്ച ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക