ഏതൊരു നാടിന്റെയും സാമ്ബത്തിക സ്ഥിതിയുടെ അടിത്തറ അവരുടെ കേന്ദ്ര ബാങ്കുകളിലെ കരുതല്‍ ശേഖരത്തിലുള്ള സ്വര്‍ണത്തിന്റെ അളവാണ്. ലോകത്തേറ്റവും കൂടുതല്‍ സ്വര്‍ണ ശേഖരമുള്ളത് യുഎസിനാണെന്നാണ് വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പറയുന്നത്. 8,133 ടണ്‍ സ്വര്‍ണം അവരുടെ ഖജനാവിലുണ്ടെന്ന് ട്വിറ്ററില്‍ (എക്‌സ്) പോസ്റ്റ് ചെയ്ത കണക്കില്‍ വ്യക്തമാക്കി.

ഇന്ത്യയുടെ ഖജനാവില്‍ 797 ടണ്‍ സ്വര്‍ണമുണ്ടെന്നും കണക്കില്‍ പറയുന്നു. കരുതല്‍ ശേഖരത്തില്‍ ലോകത്ത് ഒമ്ബതാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. 3355 ടണ്‍ സ്വര്‍ണമുള്ള ജര്‍മനിയാണ് പട്ടികയില്‍ രണ്ടാമത്. മൂന്നാമതുള്ള ഇറ്റലിക്ക് 2452 ടണ്‍ സ്വര്‍ണശേഖരമുണ്ട്. റഷ്യ (2330), ചൈന (2113), സ്വിറ്റ്‌സര്‍ലാൻഡ് (1040), ജപ്പാൻ (846) എന്നിങ്ങനെയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ള രാജ്യങ്ങളുടെ സമ്ബാദ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടുത്ത സ്ഥാനങ്ങളിലുള്ള രാജ്യങ്ങളും സ്വര്‍ണ ശേഖരവും (ടണ്ണില്‍)

നെതര്‍ലാൻഡ്- 612 തുര്‍ക്കി -440 തായ്‌വാൻ -424 പോര്‍ച്ചുഗല്‍ -383 ഉസ്‌ബെക്കിസ്ഥാൻ -377 സൗദി അറേബ്യ -323 കസാഖിസ്ഥാൻ -314 യു.കെ -310 ലബനോൻ -287 സ്‌പെയിൻ -282 ആസ്ട്രിയ -280 പോളണ്ട് -277 തായ്‌ലാൻഡ് -244 ബെല്‍ജിയം -227 സിംഗപ്പൂര്‍ -225 അള്‍ജീരിയ -174 വെനിസ്വേല -161 ഫിലിപ്പൈൻസ് -158 ബ്രസീല്‍ -130 ഇറാഖ് -130 ഈജിപ്ത് -126 സ്വീഡൻ -126 ദക്ഷിണാഫ്രിക്ക -125 മെക്‌സിക്കോ -120 ലിബിയ -117 ഗ്രീസ് -114 റൊമാനിയ -104 ദക്ഷിണ കൊറിയ – 104

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക