സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ വര്‍ധനവുണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി ക്ഷാമം രൂക്ഷമാണെന്നും പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ ബോര്‍ഡിന് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നതോടെ സ്വാഭാവികമായും നിരക്ക് കൂട്ടേണ്ടിവരുമെന്നാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത്.

പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ രണ്ട് മാസം മുൻപേ ബോര്‍ഡിന് നിര്‍ദേശം കൊടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വൈകാതെ തന്നെ കരാര്‍ ഉണ്ടാക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നതോടെ കൂട്ടേണ്ടിവരുന്ന വൈദ്യുത നിരക്കിന് കേന്ദ്രം അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇത്തവണ വലിയ തോതില്‍ മഴ കുറഞ്ഞതും വൈദ്യുതി ലഭ്യതയ്ക്ക് വെല്ലുവിളിയായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭൂതത്താൻകെട്ട് പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും പണി വേഗത്തിലാക്കാൻ വേണ്ടിയുളള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പദ്ധതി വൈകിയതുമൂലമുളള നഷ്ടം എത്രയെന്ന് കണക്കാക്കാൻ ബോര്‍ഡിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഒരു വര്‍ഷത്തിനകം പദ്ധതി യാഥാര്‍ത്ഥ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക