ഒരുകാലത്ത് തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് ജോഡിയായിരുന്നു വിജയ് യും തൃഷയും. ഇരുവരും ഒന്നിച്ച്‌ നിരവധി ചിത്രങ്ങളാണ് സൂപ്പര്‍ഹിറ്റായത്. 2008ല്‍ പുറത്തിറങ്ങിയ കുരുവിയിലാണ് ഇവരെ അവസാനമായി കണ്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ലിയോയിലൂടെ വീണ്ടും ഒന്നിക്കുകയാണ്. വിജയ്യും, തൃഷയും ഒന്നിക്കുന്നു എന്ന വാര്‍ത്ത ആരാധകര്‍ ഏറെ ആഘോഷമാക്കിയിരുന്നു.

ഇപ്പോള്‍ ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നോര്‍വേയില്‍ നിന്നുള്ളതാണ് ചിത്രം. കാഷ്വല്‍ ലുക്കില്‍ ഷോപ്പിങ്ങിനിറങ്ങിയ താരങ്ങളെയാണ് ചിത്രത്തില്‍ കാണുന്നത്. അതിനിടെ ഒന്നിച്ചുള്ള ചിത്രം എത്തിയതോടെ ഇരുവരും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹവും പരക്കുന്നുണ്ട്. കഴിഞ്ഞ ഒരു ആഴ്ചയായി യൂറോപ്യന്‍ യാത്രയിലാണ് തൃഷ. സ്‌കാന്‍ഡിനേവിയയില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തമിഴ്നാട്ടിൽ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണ് സൂപ്പർതാരം വിജയ് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളും കേന്ദ്രീകരിച്ച് തന്റെ ആരാധക സംഘടനയിലൂടെ അദ്ദേഹം നീക്കങ്ങൾ നടത്തുന്നുണ്ട്. തമിഴ്നാട്ടിൽ വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു കൊണ്ടായിരുന്നു പരിപാടികളുടെ തുടക്കം. അതിനുശേഷം കുട്ടികൾക്കായി നിയോജകമണ്ഡലം തരത്തിൽ സൗജന്യ പഠന കേന്ദ്രങ്ങൾ കർഷകർക്കായി വിവിധ പദ്ധതികൾ എന്നിവയിലൂടെ താരം തന്നെ രാഷ്ട്രീയ പ്രവേശനത്തിന് കരുക്കൾ നീക്കികൊണ്ടിരിക്കുകയാണ്.

രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്ന വിജയ്യുടെ കുടുംബജീവിതം അതുകൊണ്ടുതന്നെ ജനങ്ങൾക്ക് താല്പര്യമുള്ള വിഷയമായി മാറും. താരവും പിതാവും തമ്മിൽ ദീർഘകാലമായി അകൽച്ചയിലാണ്. കുടുംബ ജീവിതത്തിലും പങ്കാളിയുമായി സൂപ്പർതാരം അകൽച്ചയിൽ ആണെന്ന് വിവിധ റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ തൃഷയുമായി ഒന്നിച്ച് നോർവേയിൽ വച്ചുള്ളത് എന്ന് പറയുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ ഇത്തരം അഭ്യൂഹങ്ങൾ ശക്തി പ്രാപിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക