രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്ബനിയായ ലൈഫ് ഇൻഷുറൻസ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ (LIC) തങ്ങളുടെ ഏജന്റുമാര്‍ക്കുള്ള ഗ്രാറ്റുവിറ്റി പരിധി മൂന്ന് ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. ലൈഫ് ഇൻഷുറൻസ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ (ഏജൻറ്) റെഗുലേഷൻസ്, 2017 ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ തീരുമാനം.

ഡിസംബര്‍ ആറിന് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച തീയതി മുതല്‍ ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു.എല്‍ഐസി ഏജന്റുമാരുടെയും ജീവനക്കാരുടെയും പ്രയോജനത്തിനായി ഗ്രാറ്റുവിറ്റി പരിധിയും കുടുംബ പെൻഷനും ഉള്‍പ്പെടെ നിരവധി ക്ഷേമ നടപടികള്‍ക്ക് ധനമന്ത്രാലയം സെപ്റ്റംബറില്‍ അംഗീകാരം നല്‍കിയിരുന്നു. തൊഴില്‍ സാഹചര്യങ്ങളിലും ആനുകൂല്യങ്ങളിലും ഗണ്യമായ പുരോഗതി കൊണ്ടുവരിക എന്നതാണ് ഇതിന്റെ ലക്ഷ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

6 മാസത്തിനുള്ളില്‍ 30% ല്‍ കൂടുതല്‍ വരുമാനം: എല്‍ഐസി ഓഹരി വില നിക്ഷേപകര്‍ക്ക് മികച്ച വരുമാനം നല്‍കി. ആറ് മാസത്തിനുള്ളില്‍ 32 ശതമാനത്തിലധികം വര്‍ധനയാണ് ഓഹരിയില്‍ ഉണ്ടായത്. ഒരു മാസത്തിനിടെ 30 ശതമാനം വര്‍ധിച്ചു. അതേസമയം 2023ല്‍ ഇത് 12 ശതമാനമായിരുന്നു വര്‍ധന. ഒരു വര്‍ഷത്തിനിടെ 15 ശതമാനത്തിലേറെ വര്‍ധനവാണ് ഓഹരിയിലുണ്ടായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക