പാചകവാതകത്തിന് വീണ്ടും കുത്തനെ വില കൂട്ടി. വാണിജ്യ എല്‍.പി.ജി സിലിണ്ടറുകള്‍ക്ക് 101.50 രൂപയാണ് വര്‍ധിപ്പിച്ചത്. തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഇതുപ്രകാരം ഡല്‍ഹിയില്‍ 1833 രൂപയാണ് പുതിയ വില.

ഒക്‌ടോബര്‍ ഒന്നിന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 209 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ ഒരുമാസത്തിനകം 310രൂപയാണ് സിലിണ്ടറിന് കൂട്ടിയത്. സെപ്തംബറില്‍ 1522.50 രൂപയുണ്ടായിരുന്ന ഗ്യാസിന് ഒക്ടോബറില്‍ 1731.50 രൂപയായി. ഇന്ന് വീണ്ടും കൂട്ടിയതോടെ വില 1833 രൂപയായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വില വര്‍ധന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ബാധകം. ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടറുകളുടെ വില കൂട്ടിയിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍, വീട്ടാവശ്യങ്ങള്‍ക്കുള്ള ഗ്യാസിന്റെ വില കൂട്ടുന്നത് ബി.ജെ.പിക്ക് തിരിച്ചടിയാകും. ഈ സാഹചര്യം മുന്നില്‍ കണ്ട് കൊണ്ടാകാം വില വര്‍ധന തല്‍ക്കാലം വാണിജ്യ സിലിണ്ടറുകളില്‍ ഒതുക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക