ട്രെയിൻ കോച്ചില്‍ വൈദ്യുതി ലഭിക്കാത്തതിനെ തുടര്‍ന്ന് ക്ഷുഭിതരായ യാത്രക്കാര്‍ ടിടിഇയെ ശുചിമുറിയില്‍ പൂട്ടിയിട്ടു. വെള്ളിയാഴ്ച്ച ഡല്‍ഹിയില്‍ നിന്നും ഗാസിപൂരിലേക്ക് പുറപ്പെട്ട സുഹൈല്‍ദേവ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലായിരുന്നു സംഭവം.ഡല്‍ഹിയിലെ വസന്ത് വിഹാറില്‍ നിന്നും ട്രെയിൻ പുറപ്പെട്ടതിനു പിന്നാലെ , B1, B2 കോച്ചുകളില്‍ വൈദ്യുതിയുണ്ടായിരുന്നില്ല. എസിയും പ്രവര്‍ത്തനരഹിതമായിരുന്നു.

ഇതിനെ തുടര്‍ന്ന് ടിടിഇയോട് യാത്രക്കാര്‍ പരാതിപ്പെട്ടിരുന്നു. പിന്നാലെ, ക്ഷുഭിതരായ യാത്രക്കാര്‍ ടിടിഇയോടെ കയര്‍ക്കുകയും ശുചിമുറിയില്‍ പൂട്ടിയിടുകയുമായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. വീഡിയോയില്‍ ടിടിഇയോട് ശുചിമുറിക്കുള്ളിലേക്ക് കയറാൻ ആളുകള്‍ നിര്‍ബന്ധിക്കുന്നതും കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ട്രെയിൻ തുണ്ട്ല ജംഗ്ഷനിലെത്തിയപ്പോഴാണ് ടിടിഇയെ രക്ഷിച്ചത്. ഇവിടെ നിന്നും എത്തിയ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ യാത്രക്കാരുമായി സംസാരിക്കുകയും പ്രശ്നം ഉടൻ പരിഹരിക്കുമെന്നും നിര്‍ദേശം നല്‍കി.എഞ്ചിനീയര്‍മാരെത്തിയാണ് കോച്ചുകളിലെ വൈദ്യുതി പുനഃസ്ഥാപിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക