യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ അഡ്വ. ആളൂരിനെതിരായുള്ള യുവതിയുടെ മൊഴി പുറത്ത്. ബെംഗളൂരുവില്‍ ബിസിനസ് നടത്തുന്ന എറണാകുളം സ്വദേശിയായ യുവതിയോടാണ് ആളൂർ അപമര്യാദയായി പെരുമാറിയത്. കേസിന്റെ ഭാഗമായി എറണാകുളം സെന്‍ട്രല്‍ പോലീസ് ആളൂരിന്റെ മൊഴിയെടുക്കും. ഇതിനിടെയാണ് യുവതിയുടെ മൊഴി പുറത്തുവന്നത്.

ഭൂമി കേസുമായി ബന്ധപ്പെട്ടാണ് നിയമസഹായത്തിനായി യുവതി ആളൂരിനെ സമീപിച്ചത്. എന്നാല്‍ കൊച്ചിയിലെ ഓഫീസില്‍ വച്ച്‌ ഇയാള്‍ കടന്നുപിടിച്ചു എന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. കേസിനെ കുറിച്ച്‌ വിശദമായി സംസാരിക്കാനാണ് യുവതിയെ ആളൂർ വിളിച്ചുവരുത്തിയത്. തുടർന്ന് സംസാരത്തിനിടെ അനുവാദമില്ലാതെ യുവതിയുടെ ശരീരത്തില്‍ കടന്നുപിടിച്ചു എന്നും മോശമായി രീതിയില്‍ സംസാരിച്ചുവെന്നും യുവതി മൊഴി നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫീസായി വലിയ തുകയാണ് ആളൂർ യുവതിയോട് ചോദിച്ചത്. ഇത്രയും തുക തന്റെ കയ്യിലില്ലെന്ന് പറഞ്ഞപ്പോള്‍ ഫീസ് വേണ്ടെന്നും സഹകരിച്ചാല്‍ മതിയെന്നും ആളൂർ പറഞ്ഞുവെന്നും യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക