പാണ്ടൻചിറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വാകത്താനം പാണ്ടൻ ചിറ ഓട്ടക്കുന്ന് വീട്ടില്‍ ഓട്ടക്കുന്നേല്‍ സാബുവിന്റെ കാറിനാണ് തീപിടിച്ചത്. യാത്ര കഴിഞ്ഞു വീടിന് സമീപമെത്തിയപ്പോള്‍ വലിയ ശബ്ദത്തോടെ കാറിന് തീപിടിക്കുകയായിരുന്നു.

കാര്‍ പൂര്‍ണമായും കത്തി നശിച്ചു. നാട്ടുകാര്‍ വളരെയധികം കഷ്ടപ്പെട്ടാണ് സാബുവിനെ പുറത്തെടുത്തത്. ഗുരുതരമായി പൊള്ളലേറ്റ സാബുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക