കാമുകനുമായി പിണങ്ങിയ പിന്നാലെ വൈദ്യുത ടവറില്‍ കയറി ആത്മഹത്യ ഭീഷണിയുമായി യുവതി. 150 അടി ഉയരമുള്ള വൈദ്യുത ടവറില്‍ കയറി ഇപ്പോള്‍ ചാടുമെന്ന് ഭീഷണി മുഴക്കിയ യുവതിയെ അനുനയിപ്പിച്ച്‌ താഴെയിറക്കാൻ കാമുകനും പിന്നാലെ കയറി. ഇതിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. യുവതി ടവറിന്റെ ഏറ്റവും മുകളിലാണ് കയറിയിരുന്നത്.പിന്നാലെ കാമുകനും കയറുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്.

ജീവൻ പണയം വച്ചായിരുന്നു ഇവരുടെ സാഹസം. വലിയ വിമര്‍ശനമാണ് വീഡിയോയ്‌ക്ക് ലഭിക്കുന്നത്. അതേസമയം പോലീസ് നല്‍കുന്ന വിവരമനുസരിച്ച്‌ ഇരുവരും 30 മിനിട്ടിന് ശേഷം താഴെയിറങ്ങി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊടകര്‍ ഗ്രാമത്തിലെ അനിതയും മുകേഷുമാണ് ടവര്‍ പ്രണയത്തിലെ നായകനും നായികയും. ഇരുവരും ഒരുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു ഈ അടുത്ത ദിവസങ്ങളായി ഒരുമിച്ച്‌ കഴിയുന്നതിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യുവതി ടവറില്‍ കയറി ആത്മഹത്യ മുഴക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക