മലയാളി ഡോക്ടര്‍ ഷാര്‍ജയില്‍ നിര്യാതയായി. ഷാര്‍ജ യൂനിവേഴ്‌സിറ്റിയില്‍ പീരിയോഡന്റിസ്റ്റായ ഡോ. ഷെര്‍മിന്‍ ഹാശിര്‍ അബ്ദുള്‍ കരീം (42) ആണ് മരിച്ചത്. എറണാകുളം മൂവാറ്റുപുഴ സ്വദേശിനിയാണ്. മൃതദേഹം വൈകിട്ട് യുഎഇ സമയം 3.30ന് ദുബൈ മുഹൈസീന മെഡികല്‍ സെന്ററില്‍ എംബാം ചെയ്ത ശേഷം രാത്രി 9.30ന് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ദുബൈ റാശിദ് ഹോസ്പിറ്റലിലെ ഓര്‍തോപീഡിക് സര്‍ജന്‍ ഡോ. ഹാശിര്‍ ഹസന്റെ ഭാര്യയാണ്. മക്കള്‍: അഫ്‌റീന്‍, സാറ, അമന്‍.മംഗ്‌ളൂറു യേനപോയ ഡന്റല്‍ കോളജിലെ 1998 ബാച് വിദ്യാര്‍ഥിനിയായിരുന്ന ശെര്‍മിന്‍ മണിപ്പാല്‍ കെഎംസി ആശുപത്രിയില്‍നിന്ന് എംഡിഎസും നേടിയിരുന്നു. വര്‍ഷങ്ങളായി കുടുംബസമേതം യുഎയിലാണ് താമസം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക