ഹോട്ടല്‍ മുറിയില്‍ ഒളിക്യാമറ വെച്ച്‌ ദമ്ബതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടാൻ ശ്രമിച്ച ജീവനക്കാരൻ അറസ്റ്റില്‍. ചേലേമ്ബ്ര സ്വദേശി മക്കാടംപള്ളി അബ്ദുല്‍ മുനീറിനെയാണ് അറസ്റ്റ് ചെയ്തത്.

സംഭവം ഇങ്ങനെ: കോഴിക്കോട് ഹോട്ടലില്‍ മാസങ്ങള്‍ക്ക് മുൻപാണ് ദമ്ബതികള്‍ മുറിയെടുത്തത്. പിന്നീട് പ്രതി ഇവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നു പറഞ്ഞ് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ലാപ്‌ടോപും ഒളിക്യാമറയും പോലീസ് കണ്ടെടുത്തു. പ്രതിയെ തിരൂര്‍ കോടതി റിമാൻഡ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക